Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫിലഡൽഫിയ സിറ്റി ഹാൾ യോഗത്തിൽ മലയാളി പ്രതിനിധികളുടെ സജീവ പങ്കാളിത്തം

ഫിലഡൽഫിയ സിറ്റി ഹാൾ യോഗത്തിൽ മലയാളി പ്രതിനിധികളുടെ സജീവ പങ്കാളിത്തം

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡൽഫിയ: ഫിലഡൽഫിയ സിറ്റി ഹാളിൽ നഗരത്തിന്റെ സാമൂഹ്യ, വ്യാവസായീക, ആരോഗ്യ രംഗങ്ങളിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുവേണ്ടി നടന്ന പ്രത്യേക യോഗത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൾ സജീവമായി പങ്കെടുത്തു.

ഫിലാഡൽഫിയ മേയർ ഷെറിൽ പാർക്കർ ഫിലാഡൽഫിയ സിറ്റി പോലീസ് കമ്മീഷണർ കെവിൻ ബെഥേൽ ഉൾപ്പെടെ സിറ്റിയുടെ വിവിധ ഡിപ്പാർട്ട്മെന്റ് തലവന്മാർ യോഗത്തിനു നേതൃത്വമേകാൻ എത്തിച്ചേരുകയുണ്ടായി.

ഇന്ത്യൻ പ്രെതിനിധി സംഘത്തെ പ്രെതിനിധീകരിച്ചു മലയാളികളായ അലക്സ് തോമസ്, ജോബി ജോർജ്, ജോർജ് ഓലിക്കൽ, ഫിലിപ്പോസ് ചെറിയാൻ, ജോൺ പണിക്കർ, സുമോദ് റ്റി നെല്ലിക്കാല എന്നിവർ പങ്കെടുത്തു.

നഗരത്തിന്റെ സാമൂഹ്യ, വ്യാവസായീക, ആരോഗ്യ മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ഈ യോഗത്തിൽ, വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും പങ്കെടുത്തു.

ഫിലാഡൽഫിയ സിറ്റിയുടെ വളർച്ചയും ജനങ്ങളുടെ സംരക്ഷണവും ആയിരുന്നു പ്രധാനമായും ചർച്ചയായത്. സിറ്റി ഗവണ്മെന്റ് പ്രെതിനിധികൾ സമൂഹത്തിന്റെ ആവശ്യങ്ങൾ അനുകൂലമായി പരിഗണിക്കുമെന്നും പരസ്പര സഹകരണത്തിന് മുന്നോട്ടുപോകുമെന്നും ഉറപ്പുനൽകി.

യോഗം ഇന്ത്യൻ സമൂഹം നഗര ഭരണത്തോട് കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിലും പങ്കാളിത്തം വിപുലപ്പെടുത്തുന്നതിനും സഹായകമായി. ഈ യോഗം ഏഷ്യൻ സമൂഹത്തിന്റെ നഗരസഭയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നുവെന്ന അഭിപ്രായം ഏഷ്യൻ ഫെഡറേഷൻ ചെയർമാൻ ഡോ. മാഹൻ പാർക്ക് പ്രകടിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments