ലീല മാരോട്ട് പാനലിന്റെ ഭാഗമായി, ജോര്‍ജിയ റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അറ്റ്ലാന്റിൽ നിന്ന് ജോൺ വർഗീസ് മത്സരിക്കുന്നു. 2000 മുതൽ അമേരിക്ക മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ ജോൺ വർഗീസ്, സാമൂഹ്യവും സാംസ്കാരികവുമായ രംഗങ്ങളിൽ സമർപ്പിത സേവനം നടത്തിയ നേതാവാണ്. ഇപ്പോൾ അദ്ദേഹം ഇൻഡിയൻ ഓവർസീസ് കോൺഗ്രസ് അറ്റ്ലാന്റ റീജിയൻ വൈസ് പ്രസിഡന്റായി സേവനം അനുഷ്‌ഠിക്കുന്നു.
2000-ൽ അറ്റ്ലാന്റിൽ താമസം ആരംഭിച്ച അദ്ദേഹം സെന്റ് തോമസ് ഓർത്തഡോക്സ് ഏവക അംഗമായി ദീർഘകാലമായി സഭാ പ്രവർത്തനങ്ങളിൽ സജീവമാണ്. അതോടൊപ്പം, ദീർഘകാലമായി സഭയിൽ എക്സിക്യൂട്ടീവ് അംഗം, സെക്രട്ടറി, ട്രസ്റ്റി, അസോസിയേഷൻ കൗൺസിൽ അംഗം എന്നീ നിലകളിലും സേവനം അനുഷ്‌ഠിച്ചുവരുന്നു.
അറ്റ്ലാന്റിലെ പ്രമുഖ സംഘടനയായ ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ (GAMA) ൽ ട്രഷറർ ആയിട്ടും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിട്ടും അദ്ദേഹം നിരവധി വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയുടെ വളർച്ചക്കും സാമൂഹ്യ സ്വാധീനത്തിനും നിർണായക സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
1989-ൽ അമേരിക്കയിലെത്തിയ ജോൺ വർഗീസ്, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ ജോലി ചെയ്തുകൊണ്ടാണ് തന്റെ തൊഴിൽജീവിതം ആരംഭിച്ചത്. തുടർന്ന് സംരംഭകനായി വളർന്ന അദ്ദേഹം കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ന്യൂയോർക്ക് എന്ന സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നുവെന്നും, അത് മലയാളി സമൂഹത്തിന്റെ സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്നും അറിയപ്പെടുന്നു.
ഫോകാനയുമായി ബന്ധപ്പെട്ട് അറ്റ്ലാന്റ മേഖല പ്രതിനിധീകരിക്കുന്ന സജീവ അംഗമായ ജോൺ വർഗീസ്, സംഘടനകളുടെ ഐക്യം, കേരളത്തിന്റെ സാംസ്കാരിക പൈതൃക സംരക്ഷണം, യുവജന നേതൃത്വം വികസനം, ഉത്തരവാദിത്തപരമായ സംഘടനാ നിർമ്മാണം എന്നിവയാണ് തന്റെ ദർശനമായി മുന്നോട്ടുവയ്ക്കുന്നത്.
ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് നയിക്കുന്ന ടീം എംപവര്‍ പാനലിലാണ് ജോണ്‍ വര്‍ഗീസ് മത്സരിക്കുന്നത്.



