Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രൊഫ. ഗോപിനാഥ് മുതുകാട് ഈ ശനിയാഴ്ച നിർവഹിക്കും

ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രൊഫ. ഗോപിനാഥ് മുതുകാട് ഈ ശനിയാഴ്ച നിർവഹിക്കും

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രമുഖ മജീഷ്യനും, സാമുഖ്യ പ്രവർത്തകനുമായ പ്രൊഫ . ഗോപിനാഥ് മുതുകാട് നവംബർ 22 ,ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ( 408 Getty Avenue, Paterson, NJ 07503) ഉൽഘാടനം ചെയ്യുന്നതാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ഫൊക്കാനയിൽ ഉള്ള യുവ ജനങ്ങളുടെ സമഗ്രമായ വികസനത്തിനും ക്ഷേമത്തിനും സഹായകമാകുന്ന പദ്ധതികൾക്ക് രൂപം നലകി നടപ്പിലാക്കുകയും, അവരുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി
ഫൊക്കാന മെൻസ് ക്ലബ് രൂപീകരിക്കുന്നത്. മെൻസ് ഫോറം ഭാരവാഹികൾ ആയി ചെയർ ലിജോ ജോൺ, വൈസ് ചെയെർസ് ആയ കൃഷ്ണരാജ് മോഹൻ, കോചെയർ ജിൻസ് മാത്യു, കോർഡിനേറ്റേഴ്‌സ് ആയ സുബിൻ മാത്യു, ഫോബി പോൾ എന്നിവരെ നിയമിച്ചു.

ചരിത്രത്തിൽ ഫൊക്കാന വീണ്ടും വീണ്ടും ചരിത്രങ്ങൾ മാറ്റി മറിക്കുകയാണ് . ഫൊക്കാന യുവാക്കളുടെ കൈലേക്ക് എത്തിയപ്പോൾ ഇത് വരെയുള്ള ഒരു പ്രവർത്തന ശൈലിവിട്ട് പുതിയ പുതിയ പരിപാടികൾ നടപ്പിലാകുബോൾ അത് യുവാക്കളുടെയോ യുവതികളുടെയോ പരിപാടികൾ ആയി മാറി എന്നതാണ് സത്യം . യുവാക്കളുടെയും യുവതികളുടെയും സാന്നിധ്യം കൊണ്ട് തികച്ചും വ്യത്യസ്ത പുലർത്തുന്നതാണ് ഇന്ന് ഫൊക്കാനയുടെ പ്രവർത്തനം.

ആഘോഷങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയുള്ളതകുബോൾ നാം അത് ഒത്തൊരുമയോട് ആഘോഷിക്കും , ചില ആഘോഷങ്ങൾ സ്ത്രികൾക്കും പുരുഷൻ മാർക്കും വെവ്വേറെ ആഘോഷിക്കേണ്ടുന്നത് ഉണ്ട്. ഫൊക്കാനയിൽ വിമെൻസ് ഫോറം വളരെ ആക്റ്റീവ് ആണ് അതിനോടൊപ്പം മെൻസ് ക്ലബ് കുടി ആകുബോൾ ആഘോഷങ്ങൾക്ക് ഒരു കുറവും ഉണ്ടാകരുത് എന്നതാണ് ഫൊക്കാന കമ്മിറ്റിയുടെ തീരുമാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments