ന്യൂജേഴ്സി: ഡോ. സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിൽ ഫൊക്കാന 2024 – 2026 ടീം നടപ്പിലാക്കുന്ന സ്വിം കേരള പദ്ധതി ദീർഘകാല വീക്ഷണവും , ലോക മാതൃകയുമാണെന്ന് ഫൊക്കാന 2026 – 2028 മത്സര രംഗത്തുള്ള ടീം ഇൻ്റഗ്രിറ്റി നേതൃത്വവും പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഫിലിപ്പോസ് ഫിലിപ്പും അഭിപ്രായപ്പെട്ടു. കേരളത്തിലെ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുന്നതിന് അമേരിക്കൻ മലയാളികൾ ഫൊക്കാനയ്ക്ക് പിന്നിൽ അണിനിരക്കുന്ന ചരിത്ര കാഴ്ചയാണത്.
ഫൊക്കാനയുടെ നേതൃത്വത്തിൽ ദേശീയ നീന്തൽ താരം മുരളീധരൻ്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകി വരുന്ന സൗജന്യ നീന്തൽ പരിശീലനപരിപാടിയായ സ്വിം കേരളാ സ്വിമ്മിൻ്റെ ഭാഗമായി രണ്ട് എഡിഷൻ പരിപാടികളാണ് ഫൊക്കാന നടപ്പിലാക്കിയത്. ഒരു കുട്ടി നീന്തൽ പഠിക്കുന്നതോടു കൂടി, അത് ശാസ്ത്രീയമായി അഭ്യസിക്കുന്നതോടു കൂടി മറ്റൊരു ജീവനെ രക്ഷപെടുത്താൻ അവസരമൊരുക്കുന്ന ജീവൽ പ്രവർത്തനമാണ് നടക്കുന്നത്. ഡോ.സജിമോൻ ആൻ്റണി , ശ്രീകുമാർ ഉണ്ണിത്താൻ , ജോയി ചാക്കപ്പൻ ടീമിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇത് ഒരു തുടർ പദ്ധതിയായി മാറുവാൻ, ഈ പദ്ധതിക്കൊപ്പം ടീം ഇൻ്റഗ്രിറ്റിയും എന്നും ഉണ്ടാകും.
ജനുവരി 18 ന് പാലാ സെൻ്റ് തോമസ് കോളേജിൻ്റെ നീന്തൽ കുളത്തിൽ നടക്കുന്ന പരിശീലന ക്യാമ്പിൻ്റെ സമാപനം പുതിയ ചരിത്രം കുറിക്കുന്ന നിമിഷമായി മാറും എന്നതിൽ സംശയമില്ല. മുഖ്യ പരിശീലകനായ എസ്. പി. മുരളീധരനെ പോലെയുള്ള ലോകോത്തര സാഹസിക നീന്തൽ താരത്തിൻ്റെ പരിശീലനത്തിൽ ചുണക്കുട്ടൻമാരായ നീന്തൽ താരങ്ങളെ സൃഷ്ടിക്കുവാനും അവരുടെ കഴിവും അറിവും കേരളത്തിൻ്റെ യുവ സമൂഹത്തിന് ലഭിക്കുമ്പോൾ ഫൊക്കാന വലിയ ഒരു ജീവകാരുണ്യ പ്രവർത്തനത്തിനാണ് തുടക്കമിടുന്നതെന്ന് ടീം ഇൻ്റഗ്രിറ്റി സ്ഥാനാർത്ഥികളായ ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ , ആൻ്റോ വർക്കി, ലിൻഡോ ജോളി , ജോസി കാരക്കാട്ട് , അപ്പുക്കുട്ടൻ പിള്ള , സോണി അമ്പൂക്കൻ , ഡോ. ഷൈനി രാജു , ഡോ. അജു ഉമ്മൻ , ഗ്രേസ് മറിയ ജോസഫ് എന്നിവർ അറിയിച്ചു.



