Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫോമാ ലാസ് വെഗാസ് ബിസിനസ് മീറ്റിന് ഹൃദ്യമായ സ്വാഗതം, പ്രസിഡന്റ് തോംസൺ ചെമ്പ്ലാവിൽ

ഫോമാ ലാസ് വെഗാസ് ബിസിനസ് മീറ്റിന് ഹൃദ്യമായ സ്വാഗതം, പ്രസിഡന്റ് തോംസൺ ചെമ്പ്ലാവിൽ

പന്തളം ബിജു

ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ലാസ് വേഗസിൽ ഈ വീക്കെൻഡിൽ അരങ്ങേറുന്ന ബിസിനസ് മീറ്റിനും കുടുംബ സംഗമത്തിനും എല്ലാവിധ ആശംസകളും നേരുന്നതായി കേരള അസോസിയേഷൻ ഓഫ് ലാസ് വേഗാസിന്റെ പ്രസിഡന്റ് തോംസൺ ചെമ്പ്ലാവിൽ അറിയിച്ചു. ലാസ് വെഗാസിലെ ഈ പരിപാടിയ്ക്ക് ആതിഥേയത്വം അരുളുന്നത് വേഗാസിലെ ഈ അസോസിയേഷനാണ്.

2010 ൽ ഫോമായുടെ ആദ്യ ഇന്റർനാഷണൽ കൺവൻഷൻ നടന്നത് ലാസ് വേഗാസിലാണ്. ചരിത്ര പ്രസിദ്ധമായ ആ കൺവൻഷന് എല്ലാവിധ സഹായ സഹകരങ്ങളും നൽകി ആതിഥേയത്വം വഹിച്ചതും കേരള അസോസിയേഷൻ ഓഫ് ലാസ് വെഗാസ് ആയിരുന്നു. ഫോമയുടെ നെറുകയിൽ ഒരു തിലകക്കുറിയായി ഇന്നും തിളങ്ങിനിൽക്കുന്ന ആ കൺവൻഷന് ശേഷം വെഗാസിൽ നടക്കുന്ന ഫോമയുടെ അടുത്ത ഒരു പരിപാടിയാണ് ഇത്. ഇതിന്റെ വിജയത്തിനായും എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയും മുന്നിലുണ്ട്.

ഫോമായുടെ ഈ പരിപാടിയിലേക്ക് പങ്കെടുക്കാൻ വരുന്ന എല്ലാവരെയും ലാസ് വേഗാസിന്റെ മാസ്മരികതയിലേക്ക് സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷനുവേണ്ടി സെക്രെട്ടറി ഡേവിഡ് പറപ്പിള്ളി (ഡേവിസ്), ട്രഷറർ ബിനു ആന്റണി, വൈസ് പ്രസിഡന്റ് ആൻസി ജോൺ, ജോയിന്റ് സെക്രെട്ടറി ജോൺ ചെറിയാൻ, പി.ർ.ഓമാരായ ജോളി ഓണാട്ട്, ആഗ്നസ് ആന്റണി, കൾച്ചറൽ സെക്രെട്ടറിമാരായ ജിമി ബിനു, സേറ ചെമ്പ്ലാവിൽ, സ്പോർട്സ് സെക്രെട്ടറിമാരായ സാബു കുമാരൻ, മനു മാത്യു, സോഷ്യൽ മീഡിയ മാനേജരായ എബ്രഹാം മുണ്ടാടൻ, ഇൻഫർമേഷൻ ടെക്നോളജി മാനേജരായ രഞ്ജി ജോസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://fomaavegas2025.com/

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments