വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിതനായി ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒരാഴ്ച്ച കൂടി ചികിത്സയില്‍ കഴിയണമെന്നു ആശുപത്രി അധികൃതര്‍. ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും ഡോക്ടമാര്‍ പറഞ്ഞു.
കടുത്ത ശ്വാസ തടസത്തെ തുടര്‍ന്നാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയില്‍ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാന്‍ അറിയിച്ചിരുന്നു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
പാപ്പ എഴുന്നേറ്റിരുന്നു പ്രഭാതഭക്ഷണം കഴിച്ചു.
ആശുപത്രിയിലായതിനാല്‍ ഇെന്നു നടത്താനിരുന്ന ജൂബിലികൂടിക്കാഴ്ച പാപ്പാ റദ്ദാക്കി. ശെമ്മാശന്മാരുടെ ജൂബിലിയോടനുബന്ധിച്ച് 23-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ തനിക്കു പകരം മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതിന് പാപ്പാ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ പ്രോ-പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ലയെ ചുമതലപ്പെടുത്തി.