Monday, December 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ 2025 ഡിസംബര്‍ 28...

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ 2025 ഡിസംബര്‍ 28 ന്

ന്യൂ ജേഴ്സി ∙ നോര്‍ത്ത് ന്യൂ ജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ 40ാമത് ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ 2025 ഡിസംബര്‍ 28 ഞായറാഴ്ച വൈകുന്നേരം 4.30 ന് വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ് സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍വെച്ച് (St. Peter’s Mar Thoma Church, 56 Ridgewood Road, Washington Township, NJ 07676) നടത്തപ്പെടും. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയായ റവ. ജോയല്‍ തോമസ് ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കും. വിവിധ സഭാ വിഭാഗങ്ങളിലും ഇടവകകളിലും നിന്നുമുള്ള ഗായക സംഘങ്ങളും ബ്രദേഴ്സ് ഇന്‍ ഹാര്‍മൊണിയും ജെ. സി. സി. ആര്‍ ഗായകസംഘവും ക്രിസ്തുമസ് ഗാനങ്ങള്‍ അവതരിപ്പിക്കും. ബോസ്റ്റണില്‍ നിന്നും എത്തുന്ന സംഘം അവതരിപ്പിക്കുന്ന പുതുമയുള്ള ക്രിസ്തുമസ് ഐ.റ്റി. ഗ്രാഫിക്ക് ഷോയും ക്രമീകരിച്ചിട്ടുണ്ട്.

4.30 മുതല്‍ 5 വരെ റിഫ്രഷ്മെന്റ്സും കൂട്ടായ്മയും, യോഗാനന്തരം കമ്മ്യൂണിറ്റി ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : വിക്ലിഫ് തോമസ്, പ്രസിഡന്റ് (201) 925-5686 , രാജന്‍ പാലമറ്റം, വൈസ് പ്രസിഡന്റ് (201 836-7562 അജു തര്യന്‍, സെക്രട്ടറി (201) 724-9117 രാജന്‍ മാത്യു, ട്രഷറര്‍ (201674-7492. റ്റി. എം. സാമുവേല്‍, അസി. സെക്രട്ടറി (201) 394-3821

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments