Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഭരതകല തീയേറ്റേഴ്സിന്റെ നാടകം "ഇതിഹാസ മൗനങ്ങൾ " അരങ്ങേറി

ഭരതകല തീയേറ്റേഴ്സിന്റെ നാടകം “ഇതിഹാസ മൗനങ്ങൾ ” അരങ്ങേറി

അനശ്വരം മാമ്പിള്ളി

ഡാളസ് : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) ദ്വൈവാ൪ഷിക കൺവെൻഷനോടനുബന്ധിച്ചു ലാന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ആഘോഷപരിപാടിയിൽ ഭരതകല തീയേറ്റേഴ്സിന്റെ ലഘു നാടകം “ഇതിഹാസ മൗനങ്ങൾ ” അവതരിപ്പിക്കുകയുണ്ടായി. അമേരിക്കയിലെ സാഹിത്യ-കലാ -സാംസ്ക്കാരിക നായകന്മാരുടെ സാന്നിധ്യത്തിലായിരുന്നു “ഇതിഹാസ മൗനങ്ങൾ”അവതരിപ്പിച്ചത്.അതു കൊണ്ടു തന്നെ നിരീക്ഷകരായ ആസ്വാദകരുടെയും, പ്രതിഭകളായ ആസ്വാദകരുടെയും സാന്നിധ്യത്തിൽ ഭരതകല തിയേറ്ററിന്റെ കലാകാരന്മാർ മനം കവരുന്ന രീതിയിൽ അരങ്ങു നിറഞ്ഞാടി.

അമേരിക്കയിലെ നാടക ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ആദ്യമായാണ് ഇത്തരത്തിൽ ഒരു പ്രമേയത്തോടുകൂടി ഒരു നാടകം വളരെ പുതുമയോടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. “ഇതിഹാസ മൗനങ്ങൾ”നാടകത്തിലെ സംഭാഷണങ്ങൾ ബിന്ദു ടി.ജിയും സംവിധാനം ഹരിദാസ്‌ തങ്കപ്പനും സഹ സംവിധാനം അനശ്വർ മാമ്പിള്ളിയും നിർവഹിചിരിക്കുന്നത്. ശബ്ദമിശ്രണം/പശ്ചാത്തല സംഗീതം ഷാലു ഫിലിപ്പ്.

രംഗ ക്രമീകരണം അരുൺ പോൾ, ബിജോയ്‌, സിജു വി ജോർജ്, വെളിച്ചം ക്രമീകരണം അനുപാ എന്നിവരും നിർവഹിചിരിക്കുന്നു. അഭിനേതാക്കൾ ബിന്ദു ടി. ജി, ഡോ. ദീപ്തി സ്‌കറിയ, തോമസ് ചിറമേൽ, ബാജി, സന്തോഷ്‌ പിള്ള, രാജേന്ദ്രേൻ കൃഷ്ണദാസ്, ഷെല്ലി തോമസ്, ഷാജി തോമസ്, ഹാരിദാസ് തങ്കപ്പൻ, അനശ്വർ മാമ്പിള്ളി എന്നിവരാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments