Thursday, January 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമനോജിനും കുടുംബത്തിനും സ്നേഹവീടൊരുക്കി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ; ഗൃഹപ്രവേശം നടത്തി

മനോജിനും കുടുംബത്തിനും സ്നേഹവീടൊരുക്കി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ; ഗൃഹപ്രവേശം നടത്തി

ഡോ. ജോർജ് എം. കാക്കനാട്

തിരുവല്ല: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ. കുറ്റപ്പുഴ സ്വദേശി മനോജിനും കുടുംബത്തിനുമായി ഏകദേശം 12 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീടിന്റെ നിർമ്മാണം പൂർത്തിയാക്കി കൈമാറി. ഇന്ന് നടന്ന ചടങ്ങിൽ വീടിന്റെ ഗൃഹപ്രവേശം പ്രൗഢമായി ആഘോഷിച്ചു.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ് സുജ കോശി, മുൻ പ്രസിഡന്റ് ഡോ. ജോർജ്ജ് കാക്കനാട്ട് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഉദാരമായ സംഭാവനകളുടെയും ഫലമായാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമായത്.

പദ്ധതിയുടെ ഏകോപനത്തിലും പൂർത്തീകരണത്തിലും നിർണ്ണായക പങ്കുവഹിച്ച റവ. ഡോ. തോമസ് കുര്യൻ അഞ്ചേരി വീട് ആശീർവദിച്ചു. റവ. അനി അലക്സ് കുര്യൻ, റവ. പി. ടി. കോശി, റവ. ഫിലോമൻ കോശി എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും കുടുംബത്തിന് ആശംസകൾ നേരുകയും ചെയ്തു.

ഐക്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും അടയാളമാണ് ഈ ഭവനപദ്ധതിയെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും സംഘടന നന്ദി അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments