വടകര (കോഴിക്കോട്): ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളന്റെ പിതാവ് നെല്ലിയാട്ട് കുറുന്താടത്ത് ഡോ.ശ്യാമളൻ (88) യുഎസിൽ അന്തരിച്ചു. മലബാറിലെ തിയ്യ സമൂഹത്തിന്റെ തായ്‌വേരുകൾ തേടി ഒട്ടേറെ ഗവേഷണങ്ങൾ നടത്തിയ ഇദ്ദേഹം ‘മലബാറിലെ തിയ്യർ’ എന്ന ഗ്രന്ഥത്തിലൂടെ തിയ്യ സമൂഹം കിർഗിസ്ഥാനിൽ നിന്ന് പലായനം ചെയ്തുവന്നവരാണെന്നു സമർഥിച്ചിരുന്നു.
ഇതു സംബന്ധിച്ചു നിരവധി സ്ഥലങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു. പരേതരായ നെല്ലിയാട്ട് കൃഷ്ണന്റെയും പനങ്ങാട്ടു കുറുന്താടത്ത് മൈഥിലിയുടെയും മകനാണ്. ഭാര്യ: ഡോ.ജയലക്ഷ്മി (യുഎസ്). വീണ ലോഫ്റ്റസ് (യുഎസ്) ആണു മകൾ. സഹോദരങ്ങൾ: വേണുഗോപാൽ, ദയ, പരേതരായ ഗംഗാധരൻ, സദാനന്ദൻ, രവീന്ദ്രൻ.



