Sunday, February 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമന്ത്ര സ്വാസ്ഥ്യ മിത്ര പുരസ്കാര സമർപ്പണം വയനാട്ടിൽ നടന്നു

മന്ത്ര സ്വാസ്ഥ്യ മിത്ര പുരസ്കാര സമർപ്പണം വയനാട്ടിൽ നടന്നു

രഞ്ജിത് ചന്ദ്രശേഖർ

ആരോഗ്യ രംഗത്തെ നിസ്വാർത്ഥ സേവനങ്ങളെ ആദരിച്ച് MANTRAH (Malayalee Association of North American Hindus – USA) നൽകുന്ന 2025 ലെ ‘സ്വാസ്ഥ്യ മിത്ര’ പുരസ്കാരം
ഡോ. സഞ്ജീവ് വാസുദേവ്ക്കും ഡോ. അജിതാ സഞ്ജീവ്ക്കും സമർപ്പിച്ചു.

കൽപ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തിൽ 2026 ജനുവരി 21-ന് നടന്ന ചടങ്ങിൽ MANTRAH പ്രസിഡൻറ് ശ്രീ കൃഷ്ണരാജ് മോഹനൻ പുരസ്കാരം സമ്മാനിച്ചു. വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിൽ ഇരുപത് വർഷത്തിലേറെയായി തുടരുന്ന സമർപ്പിത സേവനങ്ങൾക്ക് അംഗീകാരമായാണ് ഈ പുരസ്കാരം നൽകിയത്.സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന കർമ യോഗികളെ കണ്ടെത്തി ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്നു ശ്രീ കൃഷ്ണരാജ് മോഹനൻ അറിയിച്ചു.സനാതന വിചാര വേദി വയനാട്, ആഥിത്യമരുളിയ പുരസ്കാര ചടങ്ങിൽ സംഘടനയുടെ ഭാരവാഹികൾ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments