ഏ. സി. ജോർജ്
ഹ്യൂസ്റ്റൺ: സ്വന്തമായ ആസ്ഥാനവും ആസ്തിയും ഉള്ള, അംഗസംഖ്യയിലും, പ്രവർത്തനത്തിലും മികവു പുലർത്തുന്ന അമേരിക്കയിലെ ഒരു പ്രമുഖ മലയാളി സംഘടനയാണ് മാഗ്. ഫോമാ, ഫൊക്കാന തുടങ്ങിയ അമ്പർല അസോസിയേഷനുകളിലും മാഗ് സജീവ സാന്നിധ്യമാണ് വഹിക്കുന്നത്.
ഇലക്ഷൻ നോമിനേഷനുകൾ അവസാന നിമിഷം പിൻവലിക്കുന്ന തീയതി കഴിഞ്ഞപ്പോൾ കിട്ടിയ വിവരമനുസരിച്ച് രണ്ട് ശക്തമായ പാനലുകൾ ആണ് ഇപ്രാവശ്യത്തെ മാഗ് ഇലക്ഷൻ ഗോദയിൽ കൊമ്പ് കോർക്കുന്നത്. ചാക്കോ തോമസ് നേതൃത്വം കൊടുക്കുന്ന ടീം ഹാർമണി, റോയി മാത്യു നേതൃത്വം കൊടുക്കുന്ന ടീം യുണൈറ്റഡ് എന്നിവയാണവ. രണ്ടു പാനലുകാരും വിജയം ലക്ഷ്യമാക്കി തീപാറുന്ന പ്രചരണ തിരക്കിലാണ്. ഇവിടത്തെ സംഘടനാ ഇലക്ഷൻ നിരീക്ഷകർ പറയുന്നത് ഇപ്പോൾ രണ്ടു പാനലുകാരും ഒപ്പത്തിനൊപ്പം ആണെന്നാണ്.. ഈ അവസരത്തിൽ പതിവുപോലെ ഒരു സ്വതന്ത്രവേദിയായ കേരള ഡിബേറ്റ് ഫോറം യുഎസ്എ.യുടെ ആഭിമുഖ്യത്തിൽ സ്ഥാനാർത്ഥികളെയും മറ്റു താല്പര്യമുള്ള എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തി ഒരു സ്വതന്ത്ര നിഷ്പക്ഷ സൗഹാർദ്ദ സംവാദവും ഓപ്പൺ ഫോറവും സംഘടിപ്പിക്കുകയാണ്. ഡിസംബർ 7, ഞായർ വൈകുന്നേരം 3:30നു (CENTRAL TIME). ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്പനാ ബസാർ ഓഡിറ്റോറിയം (2437 FM 1092 Road, Missouri City TX 77459) വച്ചാണ് പരിപാടി
കാലേക്കൂട്ടി തന്നെ രണ്ടു പാനലുകാരും ഓരോ ബ്ലോക്ക് ആയി ഇരിപ്പിടം പിടിക്കേണ്ടതാണ്. അതുപോലെ സ്വതന്ത്ര മത്സരാർത്ഥികൾ ഉണ്ടെങ്കിൽ അവരും സ്വതന്ത്ര വേദിയിൽ ഇരിപ്പുറപ്പിക്കേണ്ടതാണ്.
സ്ഥാനാർത്ഥികൾക്കു സ്വയം പരിചയപ്പെടുത്തുവാനും അംഗങ്ങൾക്കും പൊതുജനങ്ങൾക്കും പത്രമാധ്യമ പ്രതിനിധികൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും ചോദ്യങ്ങൾ ചോദിക്കുവാനും ഉള്ള അവസരം കൊടുക്കുവാൻ കേരള ഡിബേറ്റ് ഫോറം യുഎസ്എ അങ്ങയറ്റം ശ്രമിക്കുന്നതായിരിക്കും. സ്ഥാനാർത്ഥികളുടെ ബാഹുല്യവും, മറ്റു പല കാരണങ്ങളാലും ഓരോ സ്ഥാനാർത്ഥികളെയും നേരിൽകണ്ട് ഡിബേറ്റിലേക്കുള്ള ക്ഷണമറിയിക്കാൻ സാധിച്ചിട്ടില്ല. അത് കുറച്ചൊക്കെ അപ്രായോഗികവു മായിരിക്കുമല്ലോ. അതിനാൽ ഈ വാർത്ത കുറിപ്പ് സ്ഥാനാർത്ഥികൾക്കും പൊതുജനങ്ങൾക്കും പത്രമാധ്യമ പ്രതിനിധികൾക്കും പ്രത്യേക ക്ഷണവും അറിയിപ്പുമായി ദയവായി കരുതുക..കേരള ഡിബേറ്റ് ഫോറം യുഎസ്എ വളരെ കാലമായി അനവധി ഡിബേറ്റുകളും ഓപ്പൺ ഫോറമുകളും വളരെ വിജയകരവും മാതൃകാപരവും ആയി നിർവഹിച്ചിട്ടുണ്ട്.
ഈ ഡിബേറ്റ് ഓപ്പൺ ഫോറം യോഗ പരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: എ.സി.ജോർജ്: 832 703 5700,
അജു ജോൺ വാരിക്കാട്:832 846 0763, തോമസ് ഓലിയാൻകുന്നേൽ: 713 679 9950



