Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാഗ് ട്രസ്റ്റി ബോർഡിലേക്ക് ചരിത്രം കുറിക്കാൻ ക്ലാരമ്മ മാത്യൂസ്

മാഗ് ട്രസ്റ്റി ബോർഡിലേക്ക് ചരിത്രം കുറിക്കാൻ ക്ലാരമ്മ മാത്യൂസ്

അജു വാരിക്കാട്

ഹൂസ്റ്റൺ: മലയാളി അസോസിയേഷ ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2026-ലേക്കുള്ള തിരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന ‘ടീം യുണൈറ്റഡ്’ (Team United) പാനലിൽ നിന്ന് ട്രസ്റ്റി ബോർഡിലേക്ക് ക്ലാരമ്മ മാത്യൂസ് ജനവിധി തേടുന്നു. മാഗിന്റെ ചരിത്രത്തിൽ ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്ന ആദ്യ വനിത എന്ന സവിശേഷതയുമായാണ് ക്ലാരമ്മ മാത്യൂസ് രംഗത്തെത്തുന്നത്.

ഹൂസ്റ്റണിലെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ് ക്ലാരമ്മ. IANAGH, MAGH എന്നീ സംഘടനകളിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇവർ ഹെൽത്ത് ഫെയറുകൾ, വനിതാ ശാക്തീകരണ പരിപാടികൾ, കമ്മ്യൂണിറ്റി ഫണ്ട് റൈസിംഗ് എന്നിവയിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലഘട്ടത്തിൽ ആശുപത്രികളിലേക്ക് മാസ്കുകൾ തയ്ച്ചു നൽകിയും, 2018-ലെ കേരള പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായും തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.

2021-ൽ ഓടക്കാലി ട്രസ്റ്റ് ഹബ്ബിലെ സ്ത്രീകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും, ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ സഹായങ്ങളും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാനും ഇവർ മുൻകൈ എടുത്തു. കൂടാതെ, 2024-ൽ ഇരുന്നൂറിലധികം സ്ത്രീകൾക്കായി ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ പരിപാടി ഏകോപിപ്പിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു.

ദീർഘവീക്ഷണത്തോടും, പ്രചോദനാത്മകമായ സമീപനത്തോടും കൂടി പ്രവർത്തിക്കുന്ന ക്ലാരമ്മ മാത്യൂസിന്റെ സാന്നിധ്യം ‘ടീം യുണൈറ്റഡിന്’ വലിയ കരുത്താണ് നൽകുന്നത്.

തിരഞ്ഞെടുപ്പ് വിവരങ്ങൾ: റോയ് മാത്യു പ്രസിഡന്റായി മത്സരിക്കുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, അനില സന്ദീപ് തുടങ്ങി പ്രഗത്ഭരായ സ്ഥാനാർത്ഥികൾ അണിനിരക്കുന്നു. “നേരാണ് പാത, നന്മയാണ് ലക്ഷ്യം” എന്ന മുദ്രാവാക്യവുമായി എത്തുന്ന ടീം യുണൈറ്റഡിന്റെ തിരഞ്ഞെടുപ്പ് 2025 ഡിസംബർ 13-ന് ശനിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വെച്ച് നടക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments