അജു വാരിക്കാട്
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (MAGH) 2026 വർഷത്തേക്കുള്ള ട്രസ്റ്റി ബോർഡ് ചെയർമാനായി ജോജി ജോസഫിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഡിസംബർ 28-ന് കേരള ഹൗസിൽ ചേർന്ന ബോർഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് ചെയർമാനായി ജോജി ജോസഫിനെ തിരഞ്ഞെടുത്തത്.
മാഗിന്റെ മുൻ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ജോജി ജോസഫ്.
അസോസിയേഷന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ലക്ഷ്യങ്ങൾ കൈവരിക്കാനും സഹപ്രവർത്തകരുമായി ചേർന്ന് ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് ജോജി ജോസഫ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി മാഗിന് നൽകിയ സേവനങ്ങൾക്ക് സ്ഥാനമൊഴിയുന്ന ചെയർമാൻ ജിമ്മി കുന്നശ്ശേരിക്കും ട്രസ്റ്റി ബോർഡ് അംഗം അനിൽ ആറന്മുളയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
2026 വർഷത്തേക്കുള്ള ട്രസ്റ്റി ബോർഡ് അംഗങ്ങൾ:
ചെയർമാൻ: ജോജി ജോസഫ്
വൈസ് ചെയർമാൻ: ജിനു തോമസ്
അംഗങ്ങൾ: മാത്യൂസ് മുണ്ടാക്കൽ, എസ്.കെ. ചെറിയാൻ, ജോസ് കെ. ജോൺ (ബിജു), ക്ലാരമ്മ മാത്യൂസ്.
മാഗിൻ്റെ പുതിയ ഭരണസമിതിക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്ന് ജോജി ജോസഫ് അറിയിച്ചു. ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന് പുതുവത്സരാശംസകൾ നേരുകയും ചെയ്തു.



