അജു വാരിക്കാട്
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (MAGH) 2026-ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന ‘ടീം യുണൈറ്റഡ്’ (Team United) പാനലിൽ നിന്ന് സുനിൽ തങ്കപ്പൻ ജനവിധി തേടുന്നു.
നിലവിൽ മാഗിന്റെ ജോയിന്റ് ട്രഷററായി (Joint Treasurer) സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സുനിൽ, സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. 2023-ൽ മാഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് നൽകിയ ‘ഡെഡിക്കേറ്റഡ് വോളന്റിയർ അവാർഡ്’ (Dedicated Volunteer Award) അദ്ദേഹത്തെ തേടിയെത്തിയത് അദ്ദേഹത്തിന്റെ അർപ്പണബോധത്തിനുള്ള അംഗീകാരമാണ്.
ഷിപ്മാൻസ് കോവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ (Shipmans Cove Arts and Sports Club) സ്ഥാപക അംഗം കൂടിയാണിവർ. തൊഴിൽപരമായി എക്സ്പീരിയൻസ്ഡ് ഇൻഷുറൻസ് ബ്രോക്കറായ സുനിൽ, സാമൂഹ്യ സേവന രംഗത്തും സന്നദ്ധ പ്രവർത്തനങ്ങളിലും (Volunteerism) വലിയ താല്പര്യമാണ് കാണിക്കുന്നത്. വിശ്വസ്തനും (Trustworthy) ദൗത്യബോധമുള്ളതുമായ (Mission Driven) സുനിൽ തങ്കപ്പന്റെ സ്ഥാനാർത്ഥിത്വം ‘ടീം യുണൈറ്റഡിന്’ കരുത്തേകുന്നു.
തിരഞ്ഞെടുപ്പ് വിവരങ്ങൾ: റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയ പ്രഗത്ഭർ അണിനിരക്കുന്നു. 2025 ഡിസംബർ 13-ന് ശനിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.



