ജിൻസ് മാത്യു റാന്നി,റിവർസ്റ്റോൺ
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൻ്റെ ഡിസംബറിൽ നടക്കുന്ന വാർഷിക തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥി റോയി മാത്യൂവിൻ്റെ ശക്തമായ നേത്രത്തിൽ ടീം യുണൈറ്റഡ് പാനൽ തയ്യാറായി.
അനുഭവ പരിചയത്തിൻ്റെ പക്വതയും യുവത്വത്തിൻ്റെ ഊർജസ്വലതയും കൈമുതലാക്കിയ മൽസരാർത്ഥികളാണ് പാനലിൽ.
നേരാണ് പാത,നൽമയാണ് ലക്ഷ്യം എന്ന നയം മുഖമുദ്രയാക്കിയ ടീം യുണൈറ്റഡിൽ ഹൂസ്റ്റണിലെ വിവിധ സംഘടനകൾ വിജയകരമായി മുന്നേറ്റുന്ന കഴുവുറ്റ സംഘാടകരുടെ സ്ഥാനാർത്ഥിത്വം ഏറ്റവും കൂടുതലാണ്.
ഹൂസ്റ്റണിലെ പ്രമുഖരായ സാമൂഹിക, സ്വംസ്‌കാരിക നേതാക്കളുടെയും നല്ലവരായ നാട്ടുകാരുടെയും സപ്പോർട്ട് ടീം യുണ്ണൈറ്റഡിന് ഏറെ നേട്ടകരമാണ്.



