Wednesday, December 31, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ തിരുന്നാൾ ആഘോഷം

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ തിരുന്നാൾ ആഘോഷം

ന്യൂജേഴ്‌സി : മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷ ചടങ്ങുകൾ ജനുവരി 9,10 (വെള്ളി /ശനി ) തീയതികളിൽ ക്രമീകരിച്ചിരിക്കുന്നു . ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാർഷികാഘോഷവും തിരുനാൾ ചടങ്ങുകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്

റവ:ഫാ.മോഹൻ ജോസഫ് (വികാരി, എബനേസർ ഓർത്തഡോൿസ് ദേവാലയം, മാങ്ങാനം), റവ:ഫാ.ഡോ. ബാബു കെ മാത്യു (വികാരി, സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയം, മിഡ് ലാൻഡ്‌ പാർക്ക്‌, ന്യൂജേഴ്‌സി), റവ:ഫാ. ഷിബു ഡാനിയൽ (വികാരി,സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ ദേവാലയം, മൗണ്ട് ഒലീവ്, ന്യൂജേഴ്‌സി), റവ:ഫാ. എബി പൗലോസ് (വികാരി,സെന്റ്‌ ജോൺസ് ഓർത്തഡോൿസ്‌ ദേവാലയം, റോക്‌ലാൻഡ് ,ഓറഞ്ച്ബെർഗ്, ന്യൂയോർക് ) എന്നീ വൈദീക സ്രേഷ്ടരുടെ മുഖ്യ കാർമീകത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷ ചടങ്ങുകളിൽ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ക്ലിഫ്ടൺ ദേവാലയ വികാരി വെരി .റവ:ഫാ. യേശുദാസൻ പാപ്പൻ, സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ലിൻഡൻ ദേവാലയ വികാരി റവ:ഫാ. സണ്ണി ജോസഫ്‌, സെന്റ്‌ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ നോർത്ത് പ്ലൈൻഫീൽഡ് ദേവാലയ വികാരി റവ:ഫാ. വിജയ് തോമസ് എന്നിവർ സഹകാർമീകത്വം വഹിക്കും

തിരുന്നാൾ ആഘോഷ ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 9, വെള്ളിയാഴ്ച വൈകുന്നേരം 6 : 30 നു സന്ധ്യാ നമസ്കാരവും തുടർന്ന് ഏഴു മണിക്ക് റവ:ഫാ.മോഹൻ ജോസഫ് നയിക്കുന്ന പ്രഭാഷണവും. അതിനെ തുടർന്ന് പ്രദക്ഷിണവും, ആശീർവാദ ചടങ്ങുകളും , ഡിന്നറും ഒരുക്കിയിട്ടുണ്ട്

ജനുവരി 10 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, 10 മണിക്ക് വിശുദ്ധ മൂന്നിൻമേൽ കുർബാനയും . അതിനു ശേഷം പ്രഭാഷണവും, ആശീർവാദ ചടങ്ങും, പ്രദക്ഷിണവും , തിരുന്നാൾ ആഘോഷങ്ങളിൽ സംബന്ധിക്കുന്ന എല്ലാ വിശ്വാസികൾക്കുമായി ഉച്ചഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ദേവാലയ വികാരി റവ:ഫാ. ഡോ ബാബു .കെ.മാത്യു സമീപ ഇടവകളിലേതു ഉൾപ്പെടെ എല്ലാ വിശ്വാസി സമൂഹത്തിനോടും തിരുനാൾ ആഘോഷങ്ങളിൽ ഭക്തിനിർഭരം പങ്കെടുക്കുവാനും ദൈവതിരുനാമത്തിൽ അനുഗ്രഹം പ്രാപിക്കുവാനും ആവശ്യപ്പെട്ടു

കൂടുതൽ വിവരങ്ങൾക്ക്:

റവ:ഫാ. ഡോ. ബാബു .കെ.മാത്യു (201 562 6112)
സെക്രട്ടറി : അജു തര്യൻ (201 724 9117)
ട്രെഷറർ : സുനിൽ മത്തായി (201 390 0373 )
പെരുന്നാൾ കോഓർഡിനേറ്റർ : ജിനേഷ് തമ്പി (347 543 6272 )

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments