മിയാമി: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡായുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 10 ശനിയാഴ്ച നടത്തപ്പെടുന്നു. അന്നേദിവസം വൈകുന്നേരം 7 മണിക്ക് ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ ചേരുന്ന സമ്മേളനത്തില്‍ ഹൂസ്റ്റണ്‍ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് മുഖ്യാതിഥി ആയിരിക്കും. 2026 -ല്‍ ഫോര്‍ട്ട് ലോറിഡയില്‍ വെച്ച് നടത്തപ്പെടുന്ന മിയാമി കണ്‍വന്‍ഷന്‍ കിക്ക് ഓഫ് കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് ജെയിംസ് ഇല്ലിക്കൽ ഉത്‌ഘാടനം ചെയ്യും .കെ സി എ എസ് എഫ് പ്രസിഡന്റ് എബി തെക്കനാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. വിമണ്‍ ഫോറം ഭാരവാഹികളായ റോഷ്നി കണിയാംപറമ്പില്‍, സിന്ധു തെക്കനാട്ട്, ഷിനു പള്ളിപ്പറമ്പില്‍, വിജയമ്മ മണ്ണാട്ടുപറമ്പില്‍, സംഗീത മച്ചാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
2026 ആഗസ്റ്റ് 6 മുതല്‍ 9 വരെ ഫോര്‍ട്ട് ലോറിഡയില്‍ ഓംനി ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്ന 16-ാമത് കെ.സി.സി.എന്‍.എ. മിയാമി കണ്‍വന്‍ഷന്‍ കിക്കോഫ് കണ്‍വന്‍ഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ സിബി ചാണാശ്ശേരി നിന്ന് മെഗാ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യും. ആര്‍.വി.പി. അരുണ്‍ പൗവത്തേല്‍, മഞ്ജു വെളിയന്തറയില്‍, രാജന്‍ പടവത്തില്‍, ഷെറിന്‍ പനന്താനത്ത് എന്നിവര്‍ കണ്‍വന്‍ഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കും. കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായ സഞ്ജയ് നടുപ്പറമ്പില്‍, റോജി കണിയാംപറമ്പില്‍, മനോജ് താനത്ത് എന്നിവര്‍ കണ്‍വന്‍ഷന്‍ കിക്ക് ഓഫിന് നേതൃത്വം നല്‍കും. ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷപരിപാടികള്‍ വന്‍ വിജയമാക്കി മാറ്റുവാന്‍ ജിബീഷ് മണിയാട്ടേല്‍, ദീപു കണ്ടാരപ്പള്ളില്‍, നിക്സണ്‍ പ്രാലേല്‍, സിംല കൂവപ്ലാക്കല്‍, സിമി താനത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. കെ.സി.എ.എസ്.എഫ്. ന്‍റെ ഈ ആഘോഷപരിപാടി വിജയപ്രദമാക്കുവാന്‍ എല്ലാ അംഗങ്ങളെയും കുടുംബസമേതം ഈ പ്രോഗ്രാമിലേക്ക് കെ.സി.എ.എസ്.എഫ്. പ്രസിഡന്റ് എബി തെക്കനാട്ട് ക്ഷണിക്കുന്നു



