Wednesday, February 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമിസ്സിസാഗ സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് ചർച്ച് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു

മിസ്സിസാഗ സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് ചർച്ച് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു

മിസ്സിസാഗ: നോർത്ത് അമേരിക്ക അതിഭദ്രാസനത്തിന് കീഴിലുള്ള മിസ്സിസാഗ സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് ചർച്ച് ഓഫ് കാനഡ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയുടെ 2026 വർഷത്തെ വാർഷിക പൊതുയോഗം നടന്നു. ഫെബ്രുവരി 15-ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി റവ. ഫാ. എബി മാത്യു കശീശായുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

പരിശുദ്ധ ഇഗ്നാത്യോസ് അപ്രേം രണ്ടാമൻ ബാവ, ശ്രേഷ്ഠ കാതോലിക്ക ബാവാ മോർ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ, ഇടവക മെത്രാപ്പോലീത്ത മോർ തീത്തോസ് യൽദോ തിരുമേനി എന്നിവരോടുള്ള ഭക്തി പ്രമേയത്തോടെയാണ് യോഗം ആരംഭിച്ചത്. യോഗത്തിൽ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുകയും പൊതുയോഗം അവ പാസ്സാക്കുകയും ചെയ്തു. തുടർന്ന് 2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പഴയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ അഭിനന്ദിച്ച വികാരി റവ. ഫാ. എബി മാത്യു, പുതിയ ഭാരവാഹികൾക്ക് എല്ലാവിധ ആശംസകളും നേർന്നു.

പുതിയ മാനേജിങ് കമ്മിറ്റി:

വികാരി & പ്രസിഡന്റ്: റവ. ഫാ. എബി മാത്യു

വൈസ് പ്രസിഡന്റ്: ജോർജ് ജോയ്

സെക്രട്ടറി: ജിജി ജോയ്

ട്രഷറർ: ബിൽബി ബേബി

മാനേജിങ് കമ്മിറ്റി അംഗങ്ങൾ: ഗീവർ ബേബി,
സിമു ജെനു, ജിതിൻ കട്ടിൽ തമ്പി (യൂത്ത് പ്രതിനിധി)

ഓഡിറ്റർ: ജോസഫ് പുന്നശ്ശേരിൽ
രൂപതാ പ്രതിനിധികൾ: ജെനു മഠത്തിൽ ,ബിൽബി ബേബി, ജിജി ജോയ്

ആത്മീയ സംഘടന & ഫെലോഷിപ്പ് പ്രതിനിധികൾ:

മർത്തമറിയം വനിതാ സമാജം: ലെയ്‌സി ജോസഫ്
സെന്റ് പോൾസ് പ്രാർത്ഥനാ കൂട്ടായ്മ: ജോസഫ് പുന്നശ്ശേരിൽ
ഫുഡ് കോർഡിനേറ്റർ: ജിനി ബിൽബി
കെസിഇഎഫ് പ്രതിനിധികൾ: ജോസഫ് പുന്നശ്ശേരിൽ & ജിജി ജോയ്.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments