വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ റെവൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഹിലാരി ക്ലിന്റൺ ഉൾപ്പെടെയുള്ളവരുടെ സുരക്ഷാ അനുമതി പ്രസിഡന്റ് ട്രംപ് റദാക്കി.പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ ഡെമോക്രാറ്റിക് എതിരാളികളായ കമല ഹാരിസ്, ഹിലാരി ക്ലിന്റണ്‍ എന്നിവരുടെയും മറ്റ് നിരവധി മുന്‍ ഉദ്യോഗസ്ഥരുടെയും സുരക്ഷാ അനുമതികള്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് റദ്ദാക്കി.കഴിഞ്ഞ മാസം മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇപ്പോൾ ഈ നടപടി .
ജോ ബൈഡന്റെ കുടുംബത്തിലെ ‘മറ്റ് അംഗങ്ങളുടെ സുരക്ഷാ ക്ലിയറന്‍സും പിന്‍വലിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി..മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, മുന്‍ റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കളായ ലിസ് ചെനി, ആദം കിന്‍സിംഗര്‍ എന്നിവരും സുരക്ഷാ ക്ലിയറന്‍സുകള്‍ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ട്. ജെയ്ക്ക് സള്ളിവന്‍, ലിസ മൊണാക്കോ, മാര്‍ക്ക് സെയ്ദ്, നോര്‍മന്‍ ഐസന്‍, ലെറ്റീഷ്യ ജെയിംസ്, ആല്‍വിന്‍ ബ്രാഗ്, ആന്‍ഡ്രൂ വീസ്മാന്‍, അലക്‌സാണ്ടര്‍ വിന്‍ഡ്മാന്‍ തുടങ്ങിവരാണ് സുരക്ഷാ അനുമതി നഷ്ടപ്പെട്ട മറ്റുള്ളവർ.