Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസിന്‍റെ ആവശ്യം പാടെ തള്ളി ഇറാൻ; യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് പരമോന്നത നേതാവ്

യുഎസിന്‍റെ ആവശ്യം പാടെ തള്ളി ഇറാൻ; യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് പരമോന്നത നേതാവ്

ടെഹ്റാൻ: ഇ​റാ​ൻ ആ​ണ​വ പ​ദ്ധ​തി​യു​ടെ പേ​രി​ലെ ഉ​പ​രോ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ യു​എ​സ് നി​ർ​ദേ​ശ​ങ്ങ​ൾ തള്ളി ഇ​റാ​ൻ പ​ര​മോ​ന്ന​ത ആ​ത്മീ​യ നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ. അ​മേ​രി​ക്ക​യു​മാ​യി ക​രാ​റി​ലെ​ത്താ​ൻ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി. ക​ടു​ത്ത ഉ​പ​രോ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഏ​റെ​യാ​യി യു.എ​സ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​വ​ശ്യ​മാ​ണ് ഇ​റാ​ൻ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം നി​ർ​ത്ത​ണമെന്നുള്ളത്.

ആ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​വു​ന്ന​തി​ന്‍റെ തൊ​ട്ടു​താ​ഴെ 60 ശ​ത​മാ​നം സ​മ്പു​ഷ്‍ടീ​ക​ര​ണ​മാ​ണ് ഇ​റാ​ൻ നി​ല​വി​ൽ ന​ട​ത്തു​ന്ന​ത്. യു.എ​സ് ആ​വ​ശ്യം ത​ള്ളി​യെ​ങ്കി​ലും ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും ഇ​റാ​ൻ നേ​താ​വ് നിലപാടറിയിച്ചിട്ടുണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം ട്രം​പി​ന്‍റെ പ​ശ്ചി​മേ​ഷ്യ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​നു മു​ന്നി​ൽ യുഎ​സ് നി​ർ​ദേ​ശ​ങ്ങ​ൾ മുന്നോട്ട് വയ്ക്കുകയായിരുന്നു. ഇ​തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഇ​റാ​നെ ആ​ണ​വ സ​മ്പു​ഷ്‍ടീ​ക​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യു.എ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, രാ​ജ്യ​ത്തി​ന്‍റെ താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ച് നി​ർ​ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments