Thursday, March 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഡി.എഫ്.ഡബ്ല്യു ഏരിയ കോൺഗ്രസ് പ്രവർത്തക സംഗമം മാർച്ച് 29ന്

യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഡി.എഫ്.ഡബ്ല്യു ഏരിയ കോൺഗ്രസ് പ്രവർത്തക സംഗമം മാർച്ച് 29ന്

പി.പി ചെറിയാൻ

ഡാളസ്: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പ്രവാസികളുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കുന്നതിനും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡി.എഫ്.ഡബ്ല്യു ഏരിയ പ്രവർത്തക യോഗം സംഘടിപ്പിക്കുന്നു.

മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 5:30-ന് മെസ്ക്വിറ്റിലുള്ള റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ (4361 N. Beltline Rd, Mesquite, TX) വെച്ചാണ് യോഗം നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചർച്ചകൾക്കും രാഷ്ട്രീയ അവലോകനത്തിനുമായി ഒത്തുചേരുന്ന ഈ സംഗമത്തിൽ ഡാളസ്സിലും പരിസരപ്രദേശങ്ങളിലുമുള്ള കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് അനുഭാവികളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ബോബൻ കൊടുവത്ത്: (214-929-2292)
പ്രദീപ് നഗനൂലിൽ: (469-449-1905)
തോമസ് രാജൻ: (214-287-3135)
സജി ജോർജ്: (214-714-0838)
റോയ് കൊടുവത്ത്: (972-569-7165)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments