Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaരേവതി പിള്ള ഫൊക്കാന ട്രഷറര്‍ ആയി മത്സരിക്കുന്നു

രേവതി പിള്ള ഫൊക്കാന ട്രഷറര്‍ ആയി മത്സരിക്കുന്നു

ഫൊക്കാനയുടെ 2026 – 2028 ഭരണസമിതിയില്‍ ട്രഷറര്‍ ആയി വ്യവസായ യുവസംരംഭക രേവതി പിള്ള മത്സരിക്കുന്നു. ബോസ്റ്റണില്‍ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ ഇപ്പോഴത്തെ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുന്നു. ഈ കഴിഞ്ഞ ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ 26 നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയത് എടുത്തുപറയത്തക്ക വലിയ നേട്ടമാണ്.

ഐ.ടി മേഖലയിലെ ഒരു കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്ന രേവതി കഴിവ് തെളിയിച്ച ഒരു അഡ്മിനിസ്‌ട്രേറ്റര്‍ ആണ്. മികച്ച പ്രാസംഗിക, അതരാക, മത-സാംസ്‌കാരിക പ്രവര്‍ത്തക, സംഘടനാ പ്രവര്‍ത്തക തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് രേവതി പിള്ള.

ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, ഫൊക്കാന റീജിണല്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള രേവതി ഫൊക്കാനയുടെ വിവിധ കണ്‍വന്‍ഷന്‍ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റികളില്‍ അംഗമായിരുന്നു. ‘വിഷന്‍ എയ്ഡ്’ എന്ന ചാരിറ്റി ഓര്‍ഗനൈസേഷന്റെ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിക്കുന്നു.

ഫൊക്കാന എത്തിക്‌സ് കമ്മിറ്റി മെമ്പറായ രേവതിയാണ് ഫൊക്കനയ്ക്കുവേണ്ടി ‘സെക്ഷ്വല്‍ ഹരാസ്‌മെന്റ് പോളിസി’ എഴുതിയുണ്ടാക്കിയത്. കേരള അസോസിയേഷന്‍ ഓഫ് ന്യൂഇംഗ്ലണ്ട് മുന്‍ സെക്രട്ടറിയായ രേവതി പിള്ള ബോസ്റ്റണ്‍ ഏരിയയിലും, ടെക് മേഖലയിലും അറിയപ്പെടുന്ന വ്യക്തിത്വമാണ്. സീനിയര്‍ എക്‌സിക്യൂട്ടീവ് വിമനുവേണ്ടി സ്ഥാപിച്ച ‘ചീഫ്’ എന്ന ഓര്‍ഗനൈസേഷന്റെ ബോസ്റ്റണ്‍ ചാപ്റ്റര്‍ ഫൗണ്ടറും കൂടിയാണ് രേവതി.

‘വിശ്വാസ്’ എന്ന ബ്രാന്‍ഡിന്റെ പ്രോഡക്ട് ആയ ‘സമൃദ്ധി’ ഹെയര്‍ ഓയില്‍ രേവതിയുടെ കമ്പനിയുടെ പ്രൊജക്ടുകളില്‍ ഒന്നാണ്. ന്യൂയോര്‍ക്കില്‍ ലോക കേരള സഭ സമ്മേളനത്തില്‍ ഇന്‍ഡസ്ട്രി ആന്‍ഡ് ടെക്‌നോളജി ലീഡര്‍ എന്ന ഗണത്തില്‍ കേരള ഗവണ്‍മെന്റിന്റെ നേരിട്ടുള്ള ക്ഷണത്തില്‍ പങ്കെടുക്കുകയും ബിസിനസ് സംരംഭത്തെപ്പറ്റിയും, ലീഡര്‍ഷിപ്പിനെപ്പറ്റിയും വിശദമായി സംസാരിച്ച് ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന പാനലിലാണ് രേവതി പിള്ള ട്രഷററായി മത്സരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments