മാർട്ടിൻ വിലങ്ങോലിൽ
ഡാളസ് : പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും, ധ്യാന ഗുരുവും, ചിന്തകനും, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനുമായ റവ . ഫാ ഡേവിസ് ചിറമേലിന്റെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാന്‍ അവസരം ഒരുങ്ങുന്നു.
ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബർ 17th, 18th (വെള്ളി ,ശനി ) തീയതികളില്‍ മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയിൽ വച്ച് നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷണില്‍ റവ. ഫാ ഡേവിസ് ചിറമേൽ തിരുവചനപ്രഘോഷണം നടത്തും.

വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ 9 വരെയും ശനിയാഴ്ച്ച 6:30 –9:00 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. കണ്‍വന്‍ഷന്‍ യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിന് ഏവരെയും സഭാ വൃത്യാസം കൂടാതെ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൺവെൻഷൻ യോഗങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
റവ. എബ്രഹാം വി സാംസൺ :214-886-4532, ബിജോയ് ബാബു:682-5619820, ജോ ഇട്ടി:214-604-1058,
ബിപിൻ ജോൺ :469-955-9609, ദിബു ബെഞ്ചമിൻ:689-800-1218, ജോബി ജോൺ:214-235-3888



