ദോഹ: നയതന്ത്രകാര്യാലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതായി റഷ്യയുടെയും യു.എസിന്റെയും നയതന്ത്രപ്രതിനിധികൾ വ്യാഴാഴ്ച തുർക്കിയിലെ ഈസ്താംബൂളിൽ ചർച്ചനടത്തും.
യു.എസ്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് നയതന്ത്ര ഉദ്യോഗസ്ഥരെ രണ്ടുരാജ്യവും പരസ്പരം പുറത്താക്കിയിരുന്നു. യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് കഴിഞ്ഞമാസം അധികാരത്തിലേറിയതോടെ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.
ഇതിന്റെ ഭാഗമായി ഈ മാസം 18-ന് ഇരുരാജ്യത്തിന്റെയും വിദേശകാര്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം സൗദി അറേബ്യയിലെ റിയാദിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈൻയുദ്ധം പരിഹരിക്കുക എന്ന ലക്ഷ്യവും ഈ ചർച്ചയ്ക്കുണ്ടായിരുന്നു.