Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaലിബിൻ കുര്യനെ ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറായി 'മാപ്പ്' നോമിനേറ്റ് ചെയ്തു

ലിബിൻ കുര്യനെ ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറായി ‘മാപ്പ്’ നോമിനേറ്റ് ചെയ്തു

ഫിലാഡൽഫിയ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിഡൽഫിയ, (MAP) ലിബിൻ കുര്യനെ ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറായി നോമിനേറ്റ് ചെയ്തു

സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമാണ് ലിബിൻ കുര്യൻ.

പഠിക്കുന്ന കാലത്ത് തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഉന്നതമായ പല പദവികളും അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയിൽ എത്തിയ ശേഷം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ സ്പോർട്സ് കോർഡിനേറ്റർ,ചാരിറ്റി കോർഡിനേറ്റർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments