Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്റെ ഭരണസമിതി പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷവും ഒക്ടോ. 31-ന്‌

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഭരണസമിതി പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷവും ഒക്ടോ. 31-ന്‌

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും 69-ാമത് കേരളപ്പിറവി ആഘോഷവും ഒക്‌ടോബര്‍ 31-ാം തീയതി വൈകുന്നേരം 7.30-ന് മോര്‍ട്ടന്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

കഴിഞ്ഞ 53 വര്‍ഷമായി ഷിക്കാഗോയില്‍ നിലകൊള്ളുന്ന നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പുരാതനമായ സംഘടനകളിലൊന്നായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തന മികവുകൊണ്ടും അംഗത്വബലം കൊണ്ടും നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഇടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.

ഈ സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി അനുഗ്രഹിച്ച് തുടക്കം കുറിക്കുന്നത് പ്രസ്തുത സംഘടനയെ നാളിതുവരെ വിജയകരമായി നയിച്ച മുന്‍ പ്രസിഡന്റുമാരാണ്. അതോടൊപ്പം 69-ാമത് കേരളപ്പിറവിയുടെ ആഘോഷങ്ങള്‍ ആദരണീയനായ ഷിക്കാഗോ സീറോ മലബാര്‍ സഭാ പിതാവ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിക്കുന്നതായിരിക്കും.

തുടര്‍ന്ന് സാറാ അനിലിന്റെ നേതൃത്വത്തിലുള്ള ഷിക്കാഗോ മണവാളന്‍സ് ഗ്രൂപ്പിന്റെ കലാപരിപാടികള്‍ അരങ്ങേറും. പ്രസ്തുത മീറ്റിംഗിലേക്ക് നല്ലവരായ നിങ്ങള്‍ ഓരോരുത്തരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments