പി.പി ചെറിയാൻ
സണ്ണിവെയ്ൽ *ഡാളസ് ): സണ്ണിവെയ്ൽ വാർഷിക Deck the Hall ക്രിസ്മസ് ട്രീ ലൈറ്റിംഗ് ചടങ്ങ് : ഡിസംബർ 5, വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 7:30 വരെ നടക്കുമെന്ന് കൌൺസിൽ അംഗം മനു ഡാനി അറിയിച്ചു
സ്ഥലം: സണ്ണിവേൽ ടൗൺ ഹാൾ, 127 N. കോളിൻസ് റോഡ്.
രുചികരമായ പലഹാരങ്ങൾ, ക്രിസ്മസ് കരകൗശലവസ്തുക്കൾ, ദീപാലങ്കാരങ്ങളുടെ വിസ്മയലോകം, ഔദ്യോഗിക ട്രീ ലൈറ്റിംഗിനായുള്ള കൗണ്ട്ഡൗൺ എന്നിവ ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട് . സാന്റായോടൊപ്പം ഫോട്ടോയെടുക്കാൻ അവസരം. ലഭിക്കുമെന്നും എല്ലാവരും കുടുംബസമേതം സണ്ണിവേൽ ടൗൺ ഹാളിൽ വന്ന് അയൽക്കാരുമായി എത്തിച്ചേരണമെന്ന് മനു ഡാനി അഭ്യർത്ഥിച്ചു



