വാഷിങ്ടൺ: സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തിയ 31 വയസുകാരൻ അറസ്റ്റിൽ. അമേരിക്കയിലെ പ്രിന്‍സെറ്റോണിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിൽ വെച്ചാണ് മാത്യു ഹെർട്ട്‌ജെൻ എന്നയാൾ 26 വയസുള്ള തന്‍റെ സഹോദരൻ ജോസഫ് ഹെർട്ട്ജനെ കൊലപ്പെടുത്തി കണ്ണ് ഭക്ഷിച്ചത്. വീട്ടിലെ വളർത്തുപൂച്ചയെ ഇയാൾ തീവെച്ച് കൊല്ലുകയും ചെയ്തു.
വിതർസ്പൂൺ സ്ട്രീറ്റിലെ മിഷേൽ മ്യൂസ് അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ശനിയാഴ്ച രാത്രി വൈകി ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. സഹോദരനെ കൊല്ലാൻ ഇയാൾ ബ്ലേഡുൾപ്പെടെ ഉപയോഗിച്ചതായാണ് വിവരം.
ആക്രമണത്തിന് മാസങ്ങൾക്ക് മുമ്പ്, മാത്യു ഹെർട്ട്ജൻ ഫേസ്ബുക്കിൽ ഒരു വിചിത്രമായ കവിത പോസ്റ്റ് ചെയ്തിരുന്നു.
“കത്തികൾ മൂർച്ച കൂട്ടുന്നത് എനിക്ക് കാണാം…അവൻ്റെ കണ്ണിൽ നിന്ന് രക്തം ഒഴുകുന്നു…” എന്നിങ്ങനെ തുടങ്ങുന്നതാണ് മാത്യു ഫേസ്ബുക്കിൽ കുറിച്ച കവിതയുടെ വരികൾ.