കാലിഫോര്‍ണിയ: സാക്രമെന്‍റോ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്‍റെ (SKCC) ആഭിമുഖ്യത്തില്‍ ക്നാനായ നൈറ്റും കെസിസിഎന്‍എ 16-ാമത് കണ്‍വന്‍ഷന്‍റെ കിക്കോഫും നവംബര്‍ 22-ന് ശനിയാഴ്ച വിജയകരമായി നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഫാ. റെജിമോന്‍ തണ്ടാശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടു കൂടി ചടങ്ങുകള്‍ ആരംഭിച്ചു. ദിവ്യബലിക്കു ശേഷം കാപ്പിസല്‍ക്കാരവും സാക്രമെന്‍റോ വിമന്‍സ്ഫോറം ഭാരവാഹികള്‍ പാകം ചെയ്ത വട്ടയപ്പവും എല്ലാവര്‍ക്കും നല്കി. തുടര്‍ന്നു നടന്ന യോഗത്തില്‍ സെക്രട്ടറി ഷിജോ മുത്തേടത്ത് റിപ്പോര്‍ട്ടും ട്രഷറര്‍ ജെയ്സ് കളപ്പുരയില്‍ കണക്കും അവതരിപ്പിക്കുകയും അംഗങ്ങള്‍ ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം കൊച്ചുകുട്ടികളുടെ ‘മാര്‍ത്തോമാന്‍ നന്മയില്‍’ എന്നു തുടങ്ങുന്ന ഭക്തിഗാനത്തോടു കൂടി ആരംഭിച്ചു. ട്രഷറര്‍ ജെയ്സ് കളപ്പുരയില്‍ സമ്മേളനത്തെ നിയന്ത്രിച്ചു. പ്രസിഡണ്ട് സുബി കല്ലാറ്റ് തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍ അംഗങ്ങളുടെയും തന്‍റെ സഹഭാരവാഹികളുടെയും സഹകരണത്തെ പ്രത്യേകം പ്രശംസിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റെജിമോന്‍ തണ്ടാശ്ശേരില്‍ ആശംസകള്‍ നേര്‍ന്നു. ആര്‍വിപി ജോബിന്‍ മരങ്ങാട്ടില്‍, വൈസ് പ്രസിഡണ്ട് ജെറിന്‍ കൊക്കരവാലയില്‍, ജോയിന്‍റ് സെക്രട്ടറി ഷിബു കുടിലില്‍, വിമന്‍സ് ഫോറം പ്രസിഡണ്ട് ശ്രീജാ കണ്ണോത്ത്, കെസിവൈഎല്‍ പ്രസിഡണ്ട് ഗബ്രിയേല്‍ മരങ്ങാട്ടില്‍, നാഷണല്‍ വിമന്‍സ് ഫോറം വൈസ് പ്രസിഡണ്ട് ആലീസ് ചാമക്കാലായില്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.
നാഷണല്‍ വിമന്‍സ് ഫോറത്തിന്‍റെ (ഗഇണഎചഅ) ആഭിമുഖ്യത്തില്‍ നടത്തിയ പാചകമത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷെറീനാ മൂത്തേടത്തിനും മറ്റ് അംഗങ്ങള്‍ക്കും പ്രത്യേകം പ്രശംസാഫലകങ്ങള്‍ സമ്മാനിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മാസം കാന്‍കൂണില്‍ (മെക്സിക്കോ) നടത്തിയ വിമന്‍സ് ഫോറം ദേശീയ സമ്മിറ്റില്‍ പങ്കെടുത്ത എല്ലാ വനിതാ അംഗങ്ങള്‍ക്കും നാഷണല്‍ വിമന്‍സ്ഫോറം വൈസ് പ്രസിഡണ്ട് ആലീസ് ചാമക്കാലായില്‍ പ്രത്യേകം സമ്മാനങ്ങള്‍ നല്കി. സാക്രമെന്‍റോ വിമന്‍സ് ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്കിയ തമ്പി ആന്‍ഡ് ആലീസ് ചാമക്കാലായില്‍, ഫ്രാന്‍സിസ് ആന്‍ഡ് ഫിലോമിന പുതിയിടത്തുശ്ശേരില്‍ എന്നിവര്‍ക്ക് വിമന്‍സ്ഫോറം പ്രസിഡണ്ട് ശ്രീജാ കണ്ണോത്തിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ പ്രത്യേക പ്രശംസാഫലകങ്ങള്‍ നല്കി ആദരിച്ചു. ക്നാനായ നൈറ്റില്‍ വനിതാ അംഗങ്ങള്‍ എല്ലാവരും ഒരേ രീതിയിലുള്ള സാരി ധരിച്ചത് പ്രത്യേകം ആകര്‍ഷണീയമായി.
ഇതിനു നേതൃത്വം നല്കിയ വിമന്‍സ്ഫോറം സെക്രട്ടറി സ്റ്റെല്ലാ കറ്റുവീട്ടിലിനെ എല്ലാവരും അഭിനന്ദിച്ചു. തുടര്‍ന്ന് കെസിസിഎന്‍എയുടെ 16-ാമത് കണ്‍വന്‍ഷന്‍റെ രജിസ്ട്രേഷന്‍ ഉദ്ഘാടനവും കിക്കോഫും കെസിസിഎന്‍എ ജോയിന്‍റ് സെക്രട്ടറി സൂസന്‍ തെങ്ങുംതറയില്‍ നടത്തി. മുന്‍ എസ്കെസിസി പ്രസിഡണ്ടുമാരായ ബെന്നി ഇല്ലിക്കാട്ടില്‍, സിറിള്‍ ജോണ്‍ തടത്തില്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു. ആര്‍വിപി ജോബിന്‍ മരങ്ങാട്ടില്‍ മെഗാ സ്പോണ്‍സറായി ചെക്ക് കൈമാറി. ഏകദേശം പതിനഞ്ച് കുടുംബങ്ങള്‍ കണ്‍വന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്തു ചെക്കുകള്‍ കൈമാറി. അമേരിക്കയിലെ ഏറ്റവും പുതിയതും വളരെ ചെറുതുമായ സാക്രമെന്‍റോ അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളെയും കുറഞ്ഞകാലം കൊണ്ട് കെസിസിഎന്‍എയില്‍ പ്രത്യേകം വ്യക്തിമുദ്ര കാണിക്കുവാന്‍ എസ്.കെ.സി.സിക്ക് കഴിഞ്ഞുവെന്നും ഒരു ആര്‍വിപി, രണ്ട് വിമന്‍സ്ഫോറം നാഷണല്‍ പ്രസിഡണ്ടുമാര്‍ എന്നിവര്‍ ഈ യൂണിറ്റില്‍ നിന്നുള്ളവരാണെന്നും സൂസന്‍ തെങ്ങുംതറയില്‍ തന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. നാഷണല്‍ കൗണ്‍സിലര്‍ സ്റ്റെയ്സി കുന്നശ്ശേരില്‍ കൃതജ്ഞത പറഞ്ഞു. സ്നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു.



