ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ഹോളി ചൈൽഡ് ഹുഡ് മിനിസ്ട്രി , മിഷൻലീഗ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് സാന്റാ പ്രോഗ്രാം ഇടവകയിൽ കുട്ടികൾക്ക് നവ്യാനുഭവമായി. വി.കുർബാനയ്ക്ക് ശേഷം നേരത്തേ രജിട്രർ ചെയ്ത മാതാപിതാക്കൾ കുട്ടികളോടൊപ്പം ഹാളിൽ പ്രവേശിച്ചു.

തുടർന്ന് കുടുംബസമേതം സാന്റായോടൊപ്പം ഫോട്ടോ എടുക്കാൻ അവസരം ഒരുക്കി. പിന്നീട് കുട്ടികൾക്ക് പുതുമായ ആർന്നതും വ്യത്യസ്ഥവുമായ മത്സരങ്ങൾ ഒരുക്കി. ഈ സാന്റാ കൂട്ടായ്മ വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്തു. എല്ലാം കുട്ടികൾക്കും സാന്റായോടൊപ്പം സ്നേഹവിരുന്നും ക്രമീകരിച്ചു. മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് ആനന്ദിച്ച സാന്റായോടൊപ്പം പ്രോഗ്രാമിന് മിഷൻലീഗ് ഹോളി ചൈൽഡ് ഹുഡ് എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.



