Tuesday, April 7, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസാഹിത്യവേദി ഏപ്രിൽ 10-ന്, 'പെരുന്തച്ചൻ പുരാവൃത്തം മലയാള സിനിമയിലും നാടകത്തിലും'

സാഹിത്യവേദി ഏപ്രിൽ 10-ന്, ‘പെരുന്തച്ചൻ പുരാവൃത്തം മലയാള സിനിമയിലും നാടകത്തിലും’

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 10 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990

Meeting ID: 814 7525 9178)

ശ്രീ ആർ എസ് കുറുപ്പ് പെരുന്തച്ചൻ കഥയുടെ പുരാവൃത്തപരമായ ഒരു അവലോകനം നടത്തുന്നു. ടി എം എബ്രഹാമിന്റെ പെരുന്തച്ചൻ എന്ന നാടകത്തെയും എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ എന്ന ചലച്ചിത്രത്തെയും ആസ്പദമാക്കി പെരുന്തച്ചൻ കഥയുടെ പുരാവൃത്തപരമായ ഒരു അവലോകനമാണ് അവതരിപ്പിക്കുന്നത്.

ആർ എസ് കുറുപ്പ് ആനുകാലികങ്ങളിൽ സാഹിത്യ, കലാ സാംസ്കാരിക കാര്യങ്ങളെക്കുറിച്ച് ലേഖനങ്ങൾ എഴുതുന്നു. യുഗാവസാനത്തിന്റെ രണ്ടാമൂഴം, വീട് ഒഴിഞ്ഞവരുടെ വേവ്, എന്ന രണ്ട് ലേഖനസമാഹാരങ്ങളും അമ്മ മഹാറാണി എന്ന നാടക സമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്

മാർച്ച് മാസ സാഹിത്യവേദിയിൽ ബാബു അബ്രഹാം രചിച്ച ‘കമ്പിളികണ്ടത്തെ കൽഭരണികൾ` എന്ന പുസ്‌തകത്തിന്റെ അവലോകനവും ഗ്രന്ഥകാരനുമായുള്ള വിശദമായ സംവാദവും ഏറെ ആസ്വാദ്യകരമായിരുന്നു. സാഹിത്യവേദി അംഗം ലിൻസ് ജോസഫ് ആണ് പുസ്‌തകം പരിചയപ്പെടുത്തിയത്.

എല്ലാ സാഹിത്യ സ്നേഹികളേയും ഏപ്രിൽ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ആർ എസ് കുറുപ്പ് [email protected], പ്രസന്നൻ പിള്ള 630 935 2990, ജോൺ ഇലക്കാട് 773 282 4955

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments