Sunday, February 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസിറോ മലബാർ കൺവെൻഷനിൽ രൂപതാതലത്തിൽ കലാപരിപാടികൾ ഒരുങ്ങുന്നു

സിറോ മലബാർ കൺവെൻഷനിൽ രൂപതാതലത്തിൽ കലാപരിപാടികൾ ഒരുങ്ങുന്നു

ബ്രിജിറ്റ് ജോർജ്

ചിക്കാഗോ: 2001-ൽ സ്ഥാപിതമായ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 9,10,11,12 തീയതികളിൽ നടക്കുന്ന കൺവെൻഷനിൽ രൂപതാതലത്തിൽ നിറപ്പകിട്ടാർന്ന കലാപരിപാടികൾ സംഘടിക്കപ്പെടുന്നു.

ജൂലൈ 10, വെള്ളിയാഴ്ച്ച സായാഹ്നത്തിൽ രൂപതയിലെ എല്ലാ ഇടവകകളെയും സംഘടിപ്പിച്ച് ‘പാരിഷ് ഫെസ്റ്റ്’ നടത്തുന്നു. അനുവദിക്കപ്പെട്ട പത്ത് മിനിട്ടിൽ ഇടവകാംഗങ്ങൾ ഒന്നു ചേർന് അവരുടെ വിശ്വാസവും കൂട്ടായ്മയും കലാഭിരുചികളും കോർത്തിണക്കി വേദിയിലെത്തുന്നു എന്നതു തന്നെ ഈ സായാഹ്നത്തെ ഏറെ മനോഹരമാക്കുമെന്നതിൽ സംശയമില്ല.
‘പാരിഷ് ഫെസ്റ്റ്’ നു പുറമെ എല്ലാ ഇടവകളിലെയും മുതിർന്ന പെൺകുട്ടികളെയും യുവതികളെയും സ്ത്രീകളെയും ഉൾപ്പെടുത്തി വിമൻസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മെഗാ ഡാൻസ് പ്രോഗ്രാം’ സംഘടിപ്പിക്കുന്നു.
പരമ്പരാഗത കലാരൂപമായ മാർഗ്ഗംകളിയാണ് ഇതിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
പാരിഷ് ഫെസ്റ്റ്, മെഗാ ഡാൻസ് പ്രോഗ്രാം പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: കൾച്ചറൽ കോഓർഡിനേറ്റർ ജൂഡി റോസ് ജെയിംസ് (317) 490-5839 പ്രോഗ്രാം കോർഡിനേറ്റർസ് റോസ് വടകര (708) 662-0774, ഷീബ ഷാബു (630) 730-622.
ഈ കലാസന്ധ്യയിൽ ഒരുക്കിയിരിക്കുന്ന പരിപാടികളിലേക്ക് പങ്കെടുക്കാനും സഹകരിക്കുന്നതിനുമായി താല്പര്യപ്പെടുന്നവർ എത്രയും വേഗം പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.

ജൂബിലി ആഘോഷങ്ങളോടൊപ്പംതന്നെ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നതായിരിക്കും.
വിശ്വാസസക്കൂട്ടായ്മയുടെ പ്രതീകമായ ഈ കൺവെൻഷൻ, ചിക്കാഗോ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന മക്കോർമിക്ക് പ്ലേസ് കൺവെൻഷൻ സെന്ററിലും അതിനോട് ചേർന്ന മൂന്നു ഹോട്ടലുകളിലുമായാണ് നടക്കുന്നത്. കഴിഞ്ഞ 25 വർഷങ്ങളായി അമേരിക്കയിൽ സീറോ മലബാർ സഭ കൈവരിച്ച ആത്മീയ വളർച്ചയും ദൈവകൃപയും ഓർക്കുന്നതിനോടൊപ്പം ഭാവിയെ വിശ്വാസത്തോടും പ്രതീക്ഷയോടെയും നോക്കിക്കാണുന്നതിനുള്ള വേദിയാവുകയാണ് ഈ മഹാകൺവെൻഷൻ. ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയ്‌ക്കൊപ്പം ആഴമുള്ള വിഷയാവതരണങ്ങൾ, കുടുംബ- യുവജന സെഷനുകൾ, സംഘടനാ കൂട്ടായ്മകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും കൺവെൻഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന എല്ലാ സിറോ മലബാർ വിശ്വാസികളും ഈ വിശ്വാസ സംഗമത്തിലേക്കു എത്തണമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്‌ തന്റെ സന്ദേശത്തിൽ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും www.syroconvention.org സന്ദർശിക്കാവുന്നതാണ്.

റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments