Friday, December 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസീറോ മലബാർ ജൂബിലി കൺവെൻഷൻ: ഓസ്റ്റിനിൽ ആവേശകരമായ 'കിക്കോഫ്'; മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

സീറോ മലബാർ ജൂബിലി കൺവെൻഷൻ: ഓസ്റ്റിനിൽ ആവേശകരമായ ‘കിക്കോഫ്’; മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

മാർട്ടിൻ വിലങ്ങോലിൽ

ചിക്കാഗോ: രജതജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി കൺവെൻഷന് ആവേശം പകർന്ന് ഓസ്റ്റിനിലെ സെന്റ് അൽഫോൻസ ദേവാലയത്തിൽ ഇടവകതല ‘കിക്കോഫ്’ സംഘടിപ്പിച്ചു. ഡിസംബർ 14-ന് നടന്ന ചടങ്ങുകൾക്ക് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു.

കൺവെൻഷന്റെ പ്രചരണാർത്ഥം എത്തിയ പ്രതിനിധി സംഘത്തെ ഇടവക വികാരി ഫാദർ ആന്റോ ജോർജ് ആലപ്പാട്ടിന്റെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു. ബോബി ചാക്കോ, ജിബി പാറക്കൽ, ബിനു മാത്യു, സിജോ വടക്കൻ, മനീഷ് ആന്റണി, റോഷൻ ചാക്കോ, ജെയ്സൺ മാത്യു, ഐഷാ ലോറൻസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കൺവെൻഷൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂസ് തോമസ് രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ്, വിവിധ പരിപാടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കൺവൻഷൻ വൈസ് ചെയർമാൻ ജോമോൻ ചിറയിൽ ഏവരെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്തു.

ജിബി പാറക്കലിന് ആദരം:
പി.എസ്.ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സി.ഇ.ഒയും, ഷെക്കൈന അമേരിക്കാസ് ടിവിയുടെ ഫൗണ്ടിംഗ് ഡയറക്ടറുമായ ജിബി പാറക്കൽ ആണ് ജൂബിലി കൺവെൻഷന്റെ മുഖ്യ സ്പോൺസർ.

ഇടവകയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങലക്കും അതോടൊപ്പം രൂപതയുടെ എല്ലാ സംരംഭങ്ങളിലും സജീവമായി സഹകരിക്കുന്ന ജിബി പാറക്കലിനെയും കുടുംബത്തെയും മാർ ജോയ് ആലപ്പാട്ട് ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
കൺവെൻഷനായി ഏറ്റവും ഉയർന്ന സ്പോൺസർഷിപ്പായ ‘ക്രൗൺ സ്പോൺസർഷിപ്പ്’ നൽകിയ ജിബി പാറക്കലിന് കൺവെൻഷൻ ടീം നന്ദി അറിയിച്ചു.

രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഇതോടൊപ്പം ആഘോഷിക്കുന്നുണ്ട്. 2026 ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോ നഗരത്തിലെ പ്രശസ്തമായ മക്കോർമിക് പ്ലേസിലാണ് കൺവെൻഷൻ നടക്കുന്നത്. രൂപതയിലെ വിവിധ ഇടവകകളിൽ സന്ദർശനം നടത്തി രജിസ്ട്രേഷൻ നടപടികൾ കൺവെൻഷൻ ടീം വിശദീകരിച്ചു വരികയാണ്.

ആത്മീയതയും കലയും കോർത്തിണക്കുന്ന ജൂബിലി സംഗമം:
വിശ്വാസ സംരക്ഷണത്തിനും സൗഹൃദ കൂട്ടായ്മകൾക്കും പ്രാധാന്യം നൽകുന്ന കൺവെൻഷനിൽ ദിവസേനയുള്ള ദിവ്യബലി, ആരാധന തുടങ്ങിയ ആത്മീയ ശുശ്രൂഷകൾക്ക് പുറമെ വിപുലമായ കലാപരിപാടികളും അരങ്ങേറും.

സ്റ്റീഫൻ ദേവസ്സി, ജയറാം തുടങ്ങിയ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാവിരുന്ന് കൺവെൻഷന്റെ പ്രധാന ആകർഷണമായിരിക്കും. മുതിർന്നവർക്കും യുവജനങ്ങൾക്കുമായി പ്രത്യേക ട്രാക്കുകളിലായി പരിപാടികൾ ക്രമീകരിച്ചിട്ടുണ്ടെന്ന് വൈസ് ചെയർമാൻ ജോമോൻ ചിറയിൽ അറിയിച്ചു. വിവിധ ഇടവകകളിൽ സന്ദർശനം നടത്തി രജിസ്ട്രേഷൻ നടപടികൾ ഊർജിതമാക്കിക്കൊണ്ടിരിക്കുന്ന കൺവെൻഷൻ ടീം, ഈ വലിയ ആത്മീയ-സാംസ്കാരിക സംഗമത്തിൽ പങ്കാളികളാകാൻ ഏവരെയും ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : https://www.syroconvention.org/

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments