Tuesday, December 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസുബി ബാബു, ലീലാ മാരേട്ട്‌ ടീം എംപവർ പാനലിൽ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്നു

സുബി ബാബു, ലീലാ മാരേട്ട്‌ ടീം എംപവർ പാനലിൽ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്നു

സുബി ബാബു, ലീലാ മാരേറ്റിന്റെ നേതൃത്വത്തിലുള്ള ടീം എംപവർ പാനലിൽ നിന്ന് 2026-2028 ഫൊക്കാന തെരഞ്ഞെടുപ്പിനായി ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്നു.
സുബി അമേരിക്കയിലെ മലയാളി സമൂഹത്തിൽ ഏറെക്കുറെ എല്ലാവർക്കും സുപരിചിതയായ വ്യക്തിത്വമാണ്. 2025-ലെ Mrs South Asia World മത്സരത്തിൽ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

സുബി അമേരിക്കയിലെ ഒരു പ്രമുഖ ബാങ്കിങ് സ്ഥാപനത്തിന്റെ സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ Assistant Vice President ആയി ജോലി ചെയ്യുന്നു. തൊഴിൽജീവിതത്തോടൊപ്പം തന്നെ ഇന്ത്യൻ ടെലിവിഷൻ മീഡിയ രംഗത്തും സുബി സുപരിചിതയാണ്. Kairali TV USA-യിൽ പ്രത്യേക വാർത്താ പരിപാടികളും ഷോകളും അവതാരകയായി എത്തുന്നു. മുമ്പ് Flowers TV USA-യിൽ Operations Head ആയും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ബോട്ടിക്, ആഭരണ ബ്രാൻഡുകളുടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമാണ് സുബി.

അമേരിക്കയിലെ വിവിധ ചാരിറ്റബിൾ സംഘടനകളിൽ സജീവ അംഗമാണ്. നിലവിൽ FOKANA Women’s Forum-ന്റെ National Women’s Forum Secretary ആയി സേവനമനുഷ്ഠിക്കുന്നു. അറ്റ്ലാന്റയിലെ പ്രമുഖ മലയാളി സംഘടനയായ Greater Atlanta Malayalee Association (GAMA)-ന്റെ മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പ്രാദേശികവും ദേശീയവുമായ ചാരിറ്റബിൾ സംഘടനകളെ സഹായിക്കുന്നതിൽ സുബി എപ്പോഴും മുൻനിരയിലുണ്ട്.
2024-ൽ വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന FOKANA Malayalee Manka മത്സരത്തിൽ ഒന്നാം റണ്ണറപ്പ് സ്വന്തമാക്കി. 2019-ൽ ലോസ് ഏഞ്ചൽസിൽ നടന്ന IT Techies മത്സരത്തിൽ കിരീടം ചൂടിയിട്ടുമുണ്ട്.

India Press Club of North America-യുടെ ഔദ്യോഗിക അംഗം കൂടിയാണ് സുബി. ഭർത്താവ് തോമസ് രാജനൊപ്പം രണ്ട് മക്കളോടൊപ്പം ജോർജിയയിലെ കമ്മിംഗ് നഗരത്തിലാണ് താമസം. കേരളത്തിൽ ജനിച്ച് വളർന്ന സുബി 13 വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്.

ഭരതനാട്യവും ബോളിവുഡ് നൃത്തരൂപവും അഭ്യസിച്ച സുബി നിരവധി വേദികളിൽ നൃത്ത കലാകാരിയായി വേദി വിശേഷമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments