Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസെന്റ് മേരിസ് ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റ് സെമിനാർ സംഘടിപ്പിച്ചു

സെന്റ് മേരിസ് ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റ് സെമിനാർ സംഘടിപ്പിച്ചു

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ CML യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 9-ാം തീയതി ഞായറാഴ്ച “Social Media & Self Image – balancing social media with a healthy self image grounded in faith” എന്ന വിഷയത്തെ ആസ്പദമാക്കി 6 മുതൽ 11-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി വിജ്ഞാനപ്രദമായ ഒരു സെമിനാർ സംഘടിപ്പിച്ചു. യു.എസ് ആർമി ചാപ്ലെയ്നും ഫോറെൻസിക് സൈക്കോളജിസ്റ്റുമായ ഫാ. സീസർ പജാരില്ലോ സെമിനാറിന് നേതൃത്വം നൽകി.

പരിപാടിയുടെ തുടക്കത്തിൽ CML ഡയറക്ടർ ജോജോ ആനാലിൽ ഒരു ലളിതമായ അവതരണത്തോടെ സെമിനാറിന്റെ പശ്ചാത്തലം പരിചയപ്പെടുത്തി. തുടർന്ന് CML പ്രസിഡന്റ് ഐസക്ക് മറ്റത്തിൽ ഔദ്യോഗികമായി ഫാദർ സീസറിനെ സദസ്സിന് പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. ഇന്നത്തെ തലമുറയിൽ സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന സ്വയം വിലയിരുത്തലിലെ തെറ്റുകൾ, താരതമ്യബോധം, മാനസിക സമ്മർദ്ദം, ആത്മവിശ്വാസ കുറവ് തുടങ്ങിയ വിഷയങ്ങളെ ഫാ. സീസർ ക്രിസ്തീയ മൂല്യങ്ങളുടെയും ആരോഗ്യമാർഗങ്ങളുടെയും വെളിച്ചത്തിൽ ആഴത്തിൽ വിശകലനം ചെയ്തു.

വ്യക്തിത്വ രൂപീകരണത്തിൽ ഡിജിറ്റൽ സ്വാധീനങ്ങളെ എങ്ങനെ പോസിറ്റീവ് ദിശയിലേക്ക് മാറ്റാം എന്നതിനുള്ള ലളിതമായ മാർഗങ്ങളും അദ്ദേഹം അവതരിപ്പിച്ചു. വിദ്യാർത്ഥികൾ ചോദ്യങ്ങളിലൂടെ സജീവമായ പങ്കാളിത്തം രേഖപ്പെടുത്തി. പരിപാടിയുടെ അവസാനം സിഎംഎൽ സെക്രട്ടറി ഷോബിൻ കണ്ണമ്പള്ളി ഏവർക്കും നന്ദി പറഞ്ഞു . സെമിനാർ വിജയകരമാക്കുന്നതിൽ സി എം എൽ എക്സിക്യൂട്ടീവിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ , സി എം എൽ സ്പിരിച്വൽ ഡയറക്ടർ ഫാദർ അനീഷ് മാവേലി പുത്തൻപുരയിൽ ,CML ഡയറക്ടർമാർ, മത അധ്യാപകർ , കൈകാരന്മാർ ,പങ്കെടുത്ത വിദ്യാർത്ഥികൾ തുടങ്ങിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. തുടർന്ന് CML എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് പ്രസിഡൻറ് ഐസക് മറ്റത്തിൽ ഫാ. സീസറിന് സ്നേഹോപഹാരം നൽകി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments