ലോകത്തെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളിൽ ആശങ്കയുയർത്തിയ ശബരിമലയിലെ ആചാര അനുഷ്‌ഠാനങ്ങളെ അട്ടിമറിച്ച സർക്കാർ നടപടികളെത്തുടർന്നു അമേരിക്കൻ ഐക്യ നാടുകളിലെ അയ്യപ്പ ഭക്തർ രൂപം കൊടുത്ത കൂട്ടായ്മയാണ് സേവ് ശബരിമല -യൂ.എസ്.എ.
ഐതിഹസികമായ അന്നത്തെ പ്രതിഷേധ യജ്ഞങ്ങളിലും വ്യവഹാര നടപടികളിലും ഭക്തജനങ്ങളോടൊപ്പം ശക്തമായി നിലകൊള്ളാൻ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.
ആചാര അനുഷ്ഠാനങ്ങൾക്കപ്പുറം ശബരിമല ദേവസ്ഥാനത്തെത്തന്നെ സർക്കാർ സഹായത്തോടെ ദേവസ്വം ഭരണാധികാരികൾ കൊള്ളയടിച്ച ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ജാതിമത വിവേചനങ്ങൾക്കതീതമായ ശബരിമല സന്നിധാനത്തെ നശിപ്പിക്കുന്നതിലൂടെ സ്വർണ്ണ കൊള്ള മാത്രമല്ല ഹൈന്ദവ ധർമ്മത്തെ ഉന്മൂലനം ചെയ്യാനും അവിടങ്ങളിലെ വിലമതിക്കാനാകാത്ത സ്വത്തുക്കൾ ഒന്നാകെ സർക്കാർ സംവിധാനങ്ങളുടെ ഒത്താശയോടെ ഒളിച്ചുകടത്താനുള്ള ഒരു തിരക്കഥയുടെ ചുരുളുകളാണ് നിവരുന്നത്.
ദേശാതിർത്തികൾ കടന്നു ഹൈന്ദവ വിശ്വാസികളെയാകെ അലോസരപ്പെടുത്തുന്ന ഈ വിഷയത്തെക്കുറിച്ചും ദേവസ്വം ഭരണരംഗത്തു വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കേരളത്തിലെ മുൻ പോലീസ് മേധാവി ടി.പി.സെൻകുമാർ നവംബർ 22
രാത്രി 9 നു (EST) വിദൂര ദൃശ്യ മാധ്യമത്തിലൂടെ അമേരിക്കൻ സമൂഹവുമായി സംസാരിക്കുന്നു.
തദവസരത്തിൽ കെ.എച്ച്.എൻ.എ.പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അമേരിക്കൻ ഹൈന്ദവ സമൂഹത്തെ പ്രതിനിധീകരിക്കുന്നു.
വടക്കെ അമേരിക്കയിലെ മുഴുവൻ ഹൈന്ദവ കൂട്ടായ്മകളും അയ്യപ്പ ഭക്തരും പങ്കെടുക്കുന്ന ഈ ഓൺലൈൻ യോഗത്തിലേക്ക് എല്ലാ സജ്ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ സുരേന്ദ്രൻ നായർ പ്രസന്നൻ പിള്ള
സിനു നായർ ശ്രീജിത്ത് ശ്രീനിവാസൻ എന്നിവർ സംയുക്തമായി അറിയിക്കുന്നു.



