മാർട്ടിൻ വിലങ്ങോലിൽ
കൊപ്പേൽ (ഡാളസ്): കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് വരികളെഴുതി, സംഗീത സംവിധായകൻ സ്കറിയ ജേക്കബ് ഈണം പകർന്ന ‘സ്നേഹത്തിൻ താരകം’ എന്ന പുതിയ ക്രിസ്മസ് കരോൾ ഗാന ആൽബം പ്രകാശനം ചെയ്തു.
കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, സ്കറിയ ജേക്കബ് , ഇടവക ട്രസ്റ്റിമാർ എന്നിവർ ചേർന്ന് ആൽബത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.

2025-ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എത്തിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക മേഘ ജോസുകുട്ടിയാണ്. കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകാംഗമായ സ്കറിയ ജേക്കബ് തന്നെയാണ് ഗാനത്തിന്റെ സംഗീത സംവിധാനവും ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നത്.
ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെക്രട്ടറി സെബാസ്റ്റ്യൻ പോൾ എന്നിവരും ഇടവകാംഗങ്ങളും പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇടവകാംഗം കൂടിയായ ബിന്റോ സക്കറിയാസിന്റെ വയലിൻ ഈണവും, സന്തരാജ് എം.എസിന്റെ പുല്ലാങ്കുഴൽ നാദവും ഗാനത്തിന് കൂടുതൽ മിഴിവേകുന്നു. അഞ്ജലി, ആര്യ, മായ എന്നിവരാണ് പശ്ചാത്തല ശബ്ദം നൽകിയിരിക്കുന്നത്. ജിന്റോ ജോൺ (ഗീതം മീഡിയ) മിക്സിംഗും മാസ്റ്ററിംഗും നിർവഹിച്ചു. ആസ്ട്ര ഡിസൈൻ ആണ് ആൽബത്തിന്റെ കവർ ഡിസൈൻ ചെയ്തത്.

ഇടവകക്കും വിശ്വാസസമൂഹത്തിനും ഈ ഗാനം സമർപ്പിക്കുന്നതായി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് പറഞ്ഞു. വി. കുർബാനയ്ക്കുശേഷം ഗാനത്തിന്റെ ഓഡിയോ ട്രാക്ക് പ്ലേ ചെയ്താണ് ഗാനം റിലീസ് ചെയ്തത് .
ക്രിസ്മസിന്റെ പരിശുദ്ധിയും സന്ദേശവും വിളിച്ചോതുന്ന ഈ ഗാനം ഇപ്പോൾ ‘Scaria Jacob’ എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
ഗാനത്തിന്റെ ലിങ്ക്: https://youtu.be/OSv5_wy9zTQ



