Sunday, December 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica'സ്റ്റാർ ഓഫ് ബെത്ലഹം': ഫിലാഡൽഫിയ സീറോമലബാർ മതബോധന സ്കൂളിന്റെ ക്രിസ്മസ് ഷോ അവിസ്മരണീയം

‘സ്റ്റാർ ഓഫ് ബെത്ലഹം’: ഫിലാഡൽഫിയ സീറോമലബാർ മതബോധന സ്കൂളിന്റെ ക്രിസ്മസ് ഷോ അവിസ്മരണീയം

ജോസ് മാളേയ്ക്കൽ

ഫിലാഡൽഫിയ: അപ്പത്തിന്റെ ഭവനം എന്നർത്ഥം വരുന്ന ദാവീദിന്റെ പട്ടണമായ ബെത്ലഹമിൽ രണ്ടായിരം വർഷങ്ങൾക്കപ്പുറം സംഭവിച്ച ഉണ്ണിയേശുവിന്റെ തിരുജനനം ഫിലാഡൽഫിയ സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്കൂൾ ഡിസംബർ 21 ഞായറാഴ്ച്ച ദൃശ്യവൽക്കരണത്തിലൂടെ പുനരാവിഷ്കരിച്ചു.

ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയെ തുടർന്നാണു സാന്തോം പാരീഷ്ഹാളിൽ ആഘോഷപരിപാടികൾ നടന്നത്.

ലൈവ് നേറ്റിവിറ്റി ഷോ, സാന്താക്ലോസിന്റെ ആഗമനം, ക്രിസ്മസ് സന്ദേശം, കരോൾഗാനമൽസരം, ജീസസ് ബർത്ത്ഡേ കേക്ക് പങ്കുവക്കൽ എന്നിവയായിരുന്നു ചടങ്ങുകൾ.

മതബോധനസ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സൺഡേസ്കൂൾ കുട്ടികൾ കാഴ്ച്ചവച്ച ലൈവ്
നേറ്റിവിറ്റി ഷോ കാണികളുടെ പ്രശംസക്കർഹമായി.

ഗബ്രിയേൽ മാലാഖ മറിയത്തെമംഗളവാർത്ത അറിയിക്കുന്നതുമുതൽ, കിഴക്കുനിന്നെത്തിയ രാജാക്കന്മാർ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകൾ സമർപ്പിച്ചു മടങ്ങുന്നതുവരെയുള്ള പിറവിത്തിരുനാളിന്റെഎല്ലാസീനുകളും കുട്ടികൾ നന്നായി അവതരിപ്പിച്ചു.

മാലാഖയിൽ നിന്നും മേരിക്കു ലഭിച്ച സദ്വാർത്തയെ തുടർന്ന് പരിഭ്രാന്തനായ ജോസഫിനു നിദ്രയിൽ ലഭിക്കുന്ന ദൈവീകദർശനം, പ്രസവസമയമടുത്ത മേരി കുട്ടിക്കുജന്മം നൽകുന്നതിനായി ജോസഫിനൊപ്പം സത്രങ്ങളിൽ മുട്ടുന്നതും, എല്ലാവരാലും തിരസ്കരിക്കപ്പെട്ട് അവസാനം കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിനു ജന്മം നൽകുന്നതും, തത്സമയം വിണ്ണിലെ മാലാഖമാർ മന്നിലിറങ്ങി ആനന്ദനൃത്തമാടുന്നതും, നിദ്രയിൽ മാലാഖയുടെ നിർദ്ദേശം ലഭിച്ച ആട്ടിടയന്മാർ പിള്ളക്കച്ചയിൽ പൊതിഞ്ഞു കിടത്തിയിരുന്ന ഉണ്ണിയെ ആരാധിച്ച് ആനന്ദനൃത്തം ചെയ്യുന്നതും, ആകാശത്തിലെ നക്ഷത്രം വഴികാട്ടിയതനുസരിച്ച് മൂന്നുരാജാക്കന്മാർ വന്നു പുൽക്കൂട്ടിൽ ജാതനായ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകൾ സമർപ്പിച്ചു സന്തോഷം പങ്കിടുന്നതും വളരെ നാടകീയമായി കുട്ടികൾ അവതരിപ്പിച്ചു.

പുൽക്കൂടും, ദീപാലങ്കാരങ്ങളും ശ്രദ്ധേയമായിരുന്നു. റവ. ഫാ. രാജീവ് ക്രിസ്മസ് സന്ദേശം നൽകി.

ട്രസ്റ്റിമാരായ ജോസ് തോമസ്, ജറി കുരുവിള എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ കരോൾഗാനമൽസരത്തിൽ വിജയിച്ച ടീമിനുള്ള പാരിതോഷികം സാന്താക്ലോസ് നൽകി. ഇടവകയിലെ ഗായകസംഘം
ലീഡർമാരായ ഷൈൻ തോമസ്, കാരളിൻ ജോർജ്, സിസ്റ്റർ ജിസ്ന ജോൺ എന്നിവർ മൽസരത്തിന്റെ വിധികർത്താക്കളായി.
മതാദ്ധ്യാപികയായ ജയിൻ സന്തോഷ് ആയിരുന്നു പ്രോഗ്രാം കോർഡിനേറ്ററായി കമനീയമായ ഷോ ചിട്ടപ്പെടുത്തിയത്.

കൈക്കാരന്മാരായ ജോസ് തോമസ്, സജി സെബാസ്റ്റ്യൻ, പോളച്ചൻ വറീദ്, ജറി കുരുവിള, ജോജി ചെറുവേലിൽ, പാരീഷ്സെക്രട്ടറി ടോം പാറ്റാനിയിൽ, സൺഡേ സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ, റവ. സി. എം. സി. സിസ്റ്റേഴ്സ്, പി. ടി.എ. പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, ജയിൻ സന്തോഷ്, മതാധ്യാപകർ,ഇടവകസമൂഹം, ഹോളി ഫാമിലി, സാന്താക്ലോസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ വികാരി റവ. ഡോ. ജോർജ് ദാനവേലിലും, റവ. ഫാ. രാജീവും ജീസസിന്റെ ജന്മദിനകേക്കു മുറിച്ച് കുട്ടികൾക്കു വിതരണം ചെയ്തു.

ക്രിസ്മസ് സ്റ്റേജ്ഷോയിൽ പ്രീകെ മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. തിരുക്കുടുംബത്തിലെ മേരിയുടെയും, ജോസഫിന്റെയും, ബേബി
ജീസസിന്റെയും റോൾ ഭംഗിയായി അഭിനയിച്ച ടോം തോമസ് / അൻസാ / ബേബി ഏബ്രാം എന്നിവർക്ക് തിരുക്കുടൂംബത്തിന്റെ രൂപം പാരിതോഷികമായി നൽകി ആദരിച്ചു.

അറ്റാലിയാ ക്ലാര തോമസ് മാലാഖയായും, ജോർജിയോ കൊച്ചുമുട്ടം സാന്താക്ലോസായും വേഷമിട്ടു.

എമിലിൻ ആൻ ജയിംസ് എം. സി. റോളും, എബിൻ സെബാസ്റ്റ്യൻ ശബ്ദവെളിച്ച നിയന്ത്രണവും, ആൽവിൻ ജോൺ ഫോട്ടോഗ്രഫിയും, ആൽബിൻ ബാബു, അനിക്സ് പൊരിയത്ത് എന്നിവർ വീഡിയോചിത്രീകരണവും നിർവഹിച്ചു.

പി. ടി. എ. വോളന്റിയേഴ്സും, മാതാപിതാക്കളും സ്റ്റേജ് ക്രമീകരണങ്ങളിലും, ഭക്ഷണവിതരണത്തിലും സഹായികളായി.

ഫോട്ടോ ക്രെഡിറ്റ്: എബിൻ സെബാസ്റ്റ്യൻ & ജോസ് തോമസ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments