Saturday, March 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല...

ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം

ജിനേഷ് തമ്പി

ഹണ്ടിംഗ്ടൺ വാലി (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.

കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി റിംഗിൾ ബിജു, അകില സണ്ണി, ജെയ്‌സി ജോൺ, ബിസ്മി വർഗീസ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം ദേവാലയത്തിൽ സന്ദർശനം നടത്തി.

ഇടവക വികാരി വെരി റവ. സി.ജെ ജോൺസൺ കോറെപ്പിസ്കോപ്പയും ഇടവക കമ്മിറ്റിയും ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

വെരി റവ. സി.ജെ ജോൺസൺ കോറെപ്പിസ്കോപ്പ കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും കോൺഫറൻസിനു വേണ്ടിയുള്ള ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് പ്രധാന പ്രഭാഷകർ.

റിംഗിൾ ബിജു കോൺഫറൻസിന്റെ സ്ഥലം, തീയതി, ചിന്താവിഷയം, പ്രഭാഷകർ, കുറഞ്ഞ രജിസ്ട്രേഷൻ നിരക്ക്, ഭക്ഷണ ക്രമീകരണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കു വെച്ചു.

സ്പോൺസർഷിപ്പിനേയും, സുവനീറിനെയും കുറിച്ച് ജെയ്‌സി ജോൺ വിശദമായി സംസാരിച്ചു.

അകില സണ്ണി എല്ലാ ഇടവക അംഗങ്ങളെയും റാഫിൾ ടിക്കറ്റ് എടുക്കാൻ പ്രോത്സാഹിപ്പിക്കുകയും കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള മികച്ച മാർഗമാണിതെന്ന് പറയുകയും, കോൺഫറസിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന “ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് ഷോയെകുറിച്ച് സംസാരിക്കുകയും ചെയ്തു.

കോൺഫറൻസ് എത്രമാത്രം അനുഗ്രഹപ്രദമാണെന്നു തന്റെ അനുഭവം പങ്കുവെച്ചു ബിസ്മി വർഗീസ് പറഞ്ഞു.

റിംഗിൾ ബിജു ദേവാലയം നൽകിയ ഊഷ്മളമായ സ്വാഗതത്തിന് നന്ദി പറഞ്ഞു. കോൺഫറൻസിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ കോൺഫറൻസ് ടീമിന് അവസരം നൽകിയ ഇടവക വികാരി വെരി റവ. സി.ജെ ജോൺസൺ കോറെപ്പിസ്കോപ്പക്കും, കമ്മിറ്റി അംഗങ്ങൾക്കും ഇടവകക്കാർക്കും അവർ ആത്മാർത്ഥമായ നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

വാർത്ത അയച്ചത് – ജിനേഷ് തമ്പി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments