:രഞ്ജിത് ചന്ദ്രശേഖർ
മന്ത്ര യുടെ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയി ഹ്യുസ്റ്റണിൽ നിന്നുള്ള ശ്രീ ഹരി ശിവരാമനെ തിരഞ്ഞെടുത്തു . നവംബർ മാസം 22ന് ന്യൂയോർക്കിൽ ഹാൻഡ് ഓവർ മീറ്റിങ്ങിന്റെ ഭാഗമായിനടന്ന ട്ര സ്റ്റീ ബോർഡ് മീറ്റിങ്ങിലാണ് അദ്ദേഹത്തെ ട്രസ്റ്റ് ബോർഡ് ചെയർമാൻ ആയിട്ട് തിരഞ്ഞെടുത്തത്.
നിസ്വാർത്ഥമായ സമാജ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഒരു വലിയ അളവോളം വിജയിക്കുകയും കർമ്മ മണ്ഡലത്തിൽ ഏവരുടെയും സമ്മതി നേടുകയും ചെയ്തിട്ടുള്ള മന്ത്രയുടെ പ്രഥമ പ്രസിഡണ്ട് കൂടിയായിരുന്ന ശ്രീ ഹരി ശിവരാമനു ഉചിതമായ സ്ഥാനം ആണെന്ന് മന്ത്രയുടെ ട്രസ്റ്റീ ബോർഡ് ,എക്സിക്യൂട്ടീവ് അംഗങ്ങൾ വിലയിരുത്തി .

പതിറ്റാണ്ടുകളുടെ സംഘടനാ പ്രവർത്തന പാരമ്പര്യം കൈ മുതൽ ആയുള്ള ശ്രീ ഹരി ശിവരാമൻ , കേരളത്തിൽ ബാല ഗോകുലത്തിൽ തുടങ്ങിയ സംഘടനാ പാടവം രാഷ്ട്രീയ സ്വയംസേവ സംഘം, അഖിലഭാരതി വിദ്യാർത്ഥി പരിഷത്ത്, എന്നിങ്ങനെയുള്ള സംഘടന പ്രവർത്തനത്തിലൂടെ അമേരിക്കയിലെ ദേശീയ ഹൈന്ദവ സംഘടനയുടെ തലപ്പത്തു വരെ എത്തി നിൽക്കുന്നു .
നീണ്ട അനുഭവ പരിചയത്തിന്റെ മികവിൽ മന്ത്രയിലൂടെ ഹൈന്ദവ സമൂഹത്തിനു പുതിയ ദിശാബോധം നൽകാൻ ചെറുപ്പത്തിന്റെ ഊർജം കൈമുതൽ ആയുള്ള ശ്രീ ഹരിക്കു സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 20 വർഷമായി ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം എന്ന ചരിത്ര നിയോഗം സാധ്യമാക്കിയ ഹ്യുസ്റ്റണിലെ കെ എച് എസിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു വരുന്നു .2023 എൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡൻ്റ് ആയിരുന്നു.20 വർഷം അമേരിക്കയിലെ ദേശിയ ഹൈന്ദവ സംഘടനാ തലത്തിലും വിവിധ സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു .
ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളിൽ വിശിഷ്യാ നാരായണീയം, ഭാഗവതം , രാമായണം എന്നീ പുണ്യ ഗ്രന്ഥങ്ങളിൽ ഉള്ള പാണ്ഡിത്യം യുവതലമുറയ്ക്ക് ഒരു മാതൃകയാണ്.വർഷങ്ങളായി ഹൂസ്റ്റണിൽ നാരായണീയ സത്സംഗ എന്നുള്ള കൂട്ടായ്മ വഴി നാരായണത്തിന്റെയും ഭാഗവതത്തിന്റെയും ആശയം പ്രചരണം നടത്തിവരുന്നു. അമേരിക്കയിലെ മലയാളി ഹൈന്ദവ കുടുംബങ്ങളിൽ ഭക്തിയും അനുഷ്ഠാനവും ആചാരവും വളർത്തുവാൻ ഉതകുന്ന രീതിയിലുള്ള കാര്യക്രമങ്ങളും പരിപാടികളും ഹൂസ്റ്റണിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിനോട് അനുബന്ധിച്ചും അല്ലാതെയും അദ്ദേഹം നടത്തിവരുന്നു. ശ്രീ ഗുരുവായൂരപ്പൻ അമ്പലത്തിലെ മലയാളം ആൻഡ് റിലീജിയസ് സ്കൂളിൻറെ പ്രിൻസിപ്പൽ കൂടിയാണ് ശ്രീഹരി ശിവരാമൻ.
ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹ ആശീർവാദങ്ങളോടെ ഹൈന്ദവ സമൂഹത്തെ യഥാർത്ഥ സനാതന ധർമ്മ വഴികളിലേക്കും ആത്മീയ മൂല്യങ്ങളിലേക്കും നയിക്കാൻ പരിശ്രമിക്കുമെന്നു അദ്ദേഹം അറിയിച്ചു
ധാർമിക മൂല്യങ്ങളുടെ അടിത്തറയിൽ സംഘടനയുടെ ഭാവിയെ സുസ്ഥിരമാക്കുന്നതിനായി മന്ത്രയുടെ ആത്മീയ മുഖമായി പ്രവർത്തിക്കാൻ ശ്രീ ഹരി ശിവരാമന് കഴിയും എന്ന ആത്മവിശ്വാസം പ്രസിഡണ്ട് കൃഷ്ണരാജ് മോഹനൻ പങ്കുവെച്ചു.



