ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി-സ്നേഹതീരവും, സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും സംയുകതമായി ചേർന്നുകൊണ്ട് ‘ഹൃദയരോഗങ്ങളും പ്രധിവിധികളും ‘ ((Cardiological Diseases and Precautions) എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ന്യുറോളജിസ്റ്റ് ഡോ. ജിക്കു സക്കറിയായും പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഷില്ല സക്കറിയായും നയിക്കുന്ന, ഒപ്പം, റവ. ഫാദർ എം.കെ കുറിയാക്കോസ്, റവ. ഫാദർ സുജിത്ത് തോമസ് എന്നിവർ പങ്കെടുക്കുന്ന വിജ്ഞാനപ്രദമായ ക്ലാസ്സ് നവംബർ 9 ന് ഞായറാഴ്ച ഉച്ചക്ക് കൃത്യം 12മണിക്ക് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഹാളിൽ വച്ചു നടത്തപ്പെടുന്നു. (St Thomas Indian orthodox church,1009 Unruh church, philadelphia PA 19111)
ക്ലാസ്സ് വിഷയം: “ഹൃദയ രോഗങ്ങളും പ്രധിവിധികളും “ (Cardiological Diseases and Precautions)
ഇന്ന് സമൂഹത്തിൽ അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് വളരെയധികം പുത്തൻ അറിവുകളും, അവയ്ക്കുള്ള പ്രതിവിധികളും വിശദമാക്കുന്ന സ്ലൈഡ് ഷോയും ഈ ക്ലാസ്സിന്റെ പ്രത്യേകതയായിരിക്കും.
ക്ലാസ്സിൽ പങ്കെടുക്കാൻ എത്തുന്നവർ രാവിലെ 11:45 ന് മുൻപായി ഹാളിൽ പ്രവേശിക്കേണ്ടതാണ് എന്ന് സൂസൻ ഡേവിഡ് (ചർച്ച് സെക്രട്ടറി), റേച്ചൽ ഡേവിഡ് (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.
സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം, റെച്ചേൽ ഡേവിഡ്, ലിസ ജോൺ, എഞ്ചലീൻ മാത്യു, മാത്യൂസ് വർഗീസ് എന്നിവർ ക്ലാസ്സ് ഇൻവിറ്റേഷൻ നടത്തും.
കെസിയ സക്കറിയ – (കൾച്ചറൽ ഓർഡിനേറ്റർ), സാജൻ തോമസ് – (ഹോസ്പിറ്റലിറ്റി & ഫുഡ്), കൊച്ചുകോശി ഉമ്മൻ – (ട്രസ്റ്റി), ജോർജ് തടത്തിൽ – (ജോയിന്റ് ട്രസ്റ്റി),
രാജു ശങ്കരത്തിൽ, ബിനു ജേക്കബ്, ബെന്നി മാത്യു -. (മീഡിയ & ഫോട്ടോഗ്രാഫി),
കോശി ഡാനിയേൽ, അനിൽ ബാബു, വർഗീസ് ജോൺ (PRO‘s), രാജു ശങ്കരത്തിൽ, ജോസ് സക്കറിയ, ഉമ്മൻ മത്തായി, റോയ് ചാക്കോ – (പ്രോഗ്രാം ഡയറക്ടർസ്),
സക്കറിയ തോമസ്, ബിജു എബ്രഹാം, സാജൻ എബ്രഹാം , ഷിബു മാത്യു (പ്രോഗ്രാം കോർഡിനേറ്റർസ്), സുജ കോശി (ജനറൽ കൺവീനർ), ലിലാമ്മ വർഗീസ്, ജെസ്സി മാത്യു, ആനി സക്കറിയ (കൺവീനേഴ്സ്), സുനിത എബ്രഹാം, ദിവ്യ സാജൻ, സജിനി അനിൽ (വനിതാ കോർഡിനേറ്റർസ് ) ബിനു തങ്കച്ചൻ, ഏഞ്ചലിൻ മാത്യു, ലിസ ജോൺ, മാത്യൂസ് ടി വർഗീസ്, ജോയൽ സതീഷ് (യൂത്ത് വിംഗ് കോർഡിനേറ്റസ്) ദിനേഷ് ബേബി, തങ്കച്ചൻ സാമൂവേൽ, ജെയിംസ് പീറ്റർ (ഓഡിറ്റേഴ്സ്), ജോർജ് കുര്യൻ,കുര്യൻ കൊച്ചുപിലാപറമ്പിൽ , ഗോഡലി തോമസ്, തോമസ് സാമൂവേൽ, ജെയിംസ് പീറ്റർ, മാത്യു ജോർജ്, ടോം തോമസ്, ജിജു ജോർജ്, പോൾസൺ. സാബു കുഞ്ഞുകുഞ്ഞ്, അലൻ ഷിബു വർഗീസ്, ലൈസാമ്മ ബെന്നി, സൂസി ജേക്കബ്, കുഞ്ഞുമോൾ തങ്കച്ചൻ (എക്സിക്യൂട്ടീവ് കമ്മറ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി ഈ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
ചെറുപ്പക്കാർക്കും, പ്രായമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ക്ലാസ്സിൽ പങ്കെടുത്ത്, ഈ പ്രോഗ്രാം ഒരു വൻ വിജയമാക്കിത്തീർക്കുവാൻ എല്ലാവരുടെയും സമ്പൂർണ്ണ സഹകരണം സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വാർത്ത: ഷിബു വർഗീസ് കൊച്ചുമഠത്തിൽ



