Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅമേരിക്കൻ എയർലൈൻസിന്റെ വിമാനം മൂന്നു മിനിറ്റിൽ 15,000 അടി താഴേക്കു പതിച്ചത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി

അമേരിക്കൻ എയർലൈൻസിന്റെ വിമാനം മൂന്നു മിനിറ്റിൽ 15,000 അടി താഴേക്കു പതിച്ചത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി

ഫ്ലോറിഡ : അമേരിക്കൻ എയർലൈൻസിന്റെ വിമാനം മൂന്നു മിനിറ്റിൽ 15,000 അടി താഴേക്കു പതിച്ചത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. നോർത്ത് കാരോലൈനയിലെ ഗെയ്‌നെസ്‌വില്ലെയിലേക്കു പോവുകയായിരുന്ന വിമാനമാണു വായുസമ്മർദ പ്രശ്നങ്ങളെ തുടർന്നു താഴ്ന്നുപറന്നത്.

11 മിനിറ്റിൽ വിമാനം ആകെ 20,000 അടി താഴ്ന്നു. 43 മിനിറ്റ് യാത്രയ്ക്കു ശേഷം വെറും 6 മിനിറ്റിനുള്ളിൽ 18,600 അടി താഴ്ചയിലേക്കു വിമാനം കൂപ്പുകുത്തിയെന്നുമാണു റിപ്പോർട്ട്. യാത്രക്കാരനായ ഫ്ലോറിഡ സർവകലാശാലയിലെ പ്രഫ. ഹാരിസൺ ഹോവ് വിമാനത്തിലെ പേടിപ്പെടുത്തുന്ന നിമിഷങ്ങളെപ്പറ്റി എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ കുറിച്ചു.

‘‘ഭയപ്പെടുത്തുന്ന സംഭവമായിരുന്നു നടന്നത്. തീ കത്തുന്നതിന്റെ മണവും ചെവിപൊട്ടുന്ന വൻ ശബ്ദവും ഫോട്ടോകൾക്കു പിടിച്ചെടുക്കാൻ കഴിയില്ല. നിരവധി യാത്രകൾ ഞാൻ നടത്തിയിട്ടുണ്ട്, എന്നാലിത് ഭയാനകമായിരുന്നു. അതിശയകരമായി പ്രവർത്തിച്ച വിമാന ജീവനക്കാർക്ക് അഭിനന്ദനങ്ങൾ’’– അദ്ദേഹം കുറിച്ചു. വിമാനത്തിൽ ഓക്സിജൻ മാസ്കുകൾ തൂങ്ങിക്കിടക്കുന്നതു ചിത്രങ്ങളിൽ  കാണാം. പിന്നീട് വിമാനം സുരക്ഷിതമായാണു ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments