Tuesday, February 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica2026 ലും ചരിത്ര നേട്ടവുമായി മഹിമ

2026 ലും ചരിത്ര നേട്ടവുമായി മഹിമ

സജി പുല്ലാട്

ഹൂസ്റ്റൺ: 2012 മുതൽ തുടർച്ചയായി മിസോറി സിറ്റി ക്ലീൻ റെസ്റ്റോറൻറ് അവാർഡ് 2026 ലും കരസ്ഥമാക്കി മഹിമ ഇന്ത്യൻ ബിസ്ട്രോ(FM 1092 Murphy Road) ഉടമ സബി പൗലോസ്.
സിറ്റി ഹാളിൽ കൂടിയ പൊതു യോഗത്തിൽ ഫുഡ് ഇൻസ്പെക്ടർ ക്രിസ് ജൊലിവെറ്റിൻറെയും മറ്റ് കൗൺസിലേർസിന്റെയും സാന്നിധ്യത്തിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിൽ നിന്ന് സബി അവാർഡ് സ്വീകരിച്ചു.

പതിനഞ്ചാം തവണയും ക്ലീൻ റസ്റ്റോറൻറ് അവാർഡ് സ്വീകരിക്കുന്ന സബി പൗലോസിനെ മേയർ ഇലക്കാട്ട് അഭിനന്ദിച്ചു.
118 ഓളം റസ്റ്റോറന്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ 100 സ്കോറും നേടിയ 5 പേരിൽ ഏക ഇന്ത്യക്കാരനും, മലയാളിയും ആണ് സബി.

കാലത്തിനൊത്ത് രുചി വർണ്ണങ്ങളുടെ നിറക്കൂട്ടുകൾ മാറ്റിപ്പിടിച്ചു കൊണ്ടും, സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കിയും ആണ് വകഭേദങ്ങൾ ഒരുക്കുന്നത്.

ചിക്കൻ നാണം കുണുങ്ങി, മണവാട്ടി ചിക്കൻ, ചിക്കൻ ഡിസ്ക്കോ പോർക്ക്, ബീഫ് ഡ്രൈ ഫ്രൈ (ബിഡിഎഫ്), ഇടി ഇറച്ചി, ചക്ക വറുത്തര തുടങ്ങി ഉച്ചയ്ക്ക് പൊതിച്ചോറും, ഈവനിംഗ് തട്ടുകടയും വരെ മഹിമയുടെ പ്രത്യേകതയാണ്.
പുതിയ ഓരോ വിഭവങ്ങളുടെ പരീക്ഷണം നടത്തി സമൂഹത്തിന് നൽകുമ്പോൾ വലിയ ആത്മ സന്തോഷമാണുള്ളത്. മലയാളി സമൂഹം എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസവും, സ്നേഹവും, സഹകരണവും തുടർന്നും ഉണ്ടാകണമെന്നും, എല്ലാവരോടും നന്ദി അറിയിക്കുന്നതായും സബി പറഞ്ഞു.

നേഴ്സ് പ്രാക്ടീഷണർ ആയ ഭാര്യ ദീപ, മക്കൾ മീവൽ, നോയൽ എന്നിവർ പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments