Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica24 ന്യൂസ് സീനിയര്‍ എഡിറ്റര്‍ ഹാഷ്മി ടാജ് ഇബ്രാഹിമിന് ഐ.പി.സി.എന്‍.എ ഫിലീ ചാപ്റ്റര്‍ സ്വീകരണം നല്‍കി

24 ന്യൂസ് സീനിയര്‍ എഡിറ്റര്‍ ഹാഷ്മി ടാജ് ഇബ്രാഹിമിന് ഐ.പി.സി.എന്‍.എ ഫിലീ ചാപ്റ്റര്‍ സ്വീകരണം നല്‍കി

ജോര്‍ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ഫിലീ ചാപ്റ്റര്‍ 24 ന്യൂസ് സീനിയര്‍ എഡിറ്റര്‍ ഹാഷ്മി ടാജ് ഇബ്രാഹിമിന് സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി.

നോര്‍ത്ത്ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ മയൂര ഇന്ത്യന്‍ റസ്റ്റോറന്റില്‍ കൂടിയ സ്വീകരണ സമ്മേളനത്തില്‍ ഫിലീ ചാപ്റ്റര്‍ പ്രസിഡന്റ് അരുണ്‍ കോവാട്ട് അദ്ധ്യക്ഷത വഹിച്ചു. ഫിലീ ചാപ്റ്റര്‍ ട്രഷററും നാഷണല്‍ ബോര്‍ഡ് മെമ്പറുമായ വിന്‍സന്റ് ഇമ്മാനുവല്‍ ഏവരെയും സ്വാഗതം ചെയ്തു.

ഐ.പി.സി.എന്‍.എ നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജോ പൗലോസ്, പ്രസിഡന്റ് ഇലക്ട് രാജു പള്ളത്ത് മുന്‍ നാഷണല്‍ പ്രസിഡന്റും 24 ന്യൂസിന്റെ അമേരിക്കന്‍ വാര്‍ത്ത അവതാരകനുമായ മധു കൊട്ടാരക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മറുപടി പ്രസംഗത്തില്‍ പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന അമേരിയ്ക്കയിലെ മലയാള മാദ്ധ്യമ പ്രവര്‍ത്തന സംസ്‌ക്കാരത്തെ ഹാഷ്മി ടാജ് ഇബ്രാഹിം ശ്ലാഘിച്ചു. തുടര്‍ന്നു നടന്ന ചോദ്യോത്തര വേളയില്‍ കേരളത്തിലെ ഇപ്പോഴത്തെ മാദ്ധ്യമ സംസ്‌ക്കാരത്തെയും, അപചയത്തെപ്പറ്റിയും നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തന്മയ്ത്തമായി നല്‍കിയ ഹാഷ്മി തന്റെ സ്വതന്ത്രമായ മാദ്ധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് മാദ്ധ്യമ ഉടമയില്‍ നിന്നും സമ്മര്‍ദ്ദങ്ങള്‍ ഏറെയില്ലെന്നും വെളിപ്പെടുത്തി.

ഫിലീ ചാപ്റ്റര്‍ ഭാരവാഹികളും ഫിലാഡല്‍ഫിയായിലെ വിവിധ സംഘടന പ്രതിനിധികളുമായ റോജീഷ് സാമുവല്‍,സിജിന്‍ തിരുവല്ല, ലിജോ ജോര്‍ജ്ജ്, ബിനു മാത്യു,അലക്‌സ് തോമസ്, ജോബി ജോര്‍ജ്, , സാബൂ സ്‌കറിയാ, റോണി വറുഗീസ് , സജി സെബാസ്റ്റ്യന്‍, ജോസ് തോമസ്, ജോസ് ആറ്റുപുറം, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍, തോമസ് ചാണ്ടി, ജെയിംസ്പീറ്റര്‍,മാത്യൂസമുവല്‍, എന്നിവര്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്തു സംസാരിച്ചു. ഫിലീ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റും നടപ്പു വര്‍ഷത്തെ ജോയിന്റ് സ്രെക്രട്ടറിയുമായ ജോര്‍ജ് ഓലിക്കല്‍ സമ്മേളനം നിയന്ത്രിച്ചു. ഫിലീ ചാപ്റ്റര്‍ മെമ്പറും നാഷണല്‍ ബോര്‍ഡ് മെമ്പറുമായ ജീമോന്‍ ജോര്‍ജ് നന്ദിയും പ്രകാശിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments