വാഷിംഗ്ടൺ: വിദ്യാർഥി വീസയിൽ അമേരിക്കയിലെത്തി വിദ്യാർഥി പ്രക്ഷോഭങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത 300 റോളം വിദേശ വിദ്യാർഥികളുടെ വീസ അമേരിക്ക റദ്ദാക്കി. ഭീകരവാദ സംഘടകൾക്ക ഉൾപ്പെടെ സഹായം നല്കിയെന്നാരോപിച്ചാണ് സ്റ്റുഡന്റ്‌സ് വീസ റദ്ദാക്കിയത്.
കൊളംബിയ സർവകലാശാലയിൽ ഉൾപ്പെടെ നടന്ന പാസത്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയുമായി അമേരിക്കൻ ഭരണകൂടം രംഗത്തെത്തിയത്. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ ഇതോടെ ആശങ്കയുടെ വക്കിലായി.വിദ്യാർഥി വിസയിൽ പഠനാവശ്യത്തിനായി എത്തിയവർ അതുമായി ബന്ധമില്ലാത്ത അമേരിക്കൻ വിരുദ്ധ നടപടികളിൽ ഏർപ്പെട്ടുവെന്നും ഇത് വിസ നിയമ ലംഘനമാണെന്നും യു. എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യകതമാക്കി.
അമേരിക്കയിൽ വിദ്യാർഥി പ്രക്ഷോഭമുണ്ടായപ്പോൾ അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച വിദ്യാർഥികൾ ഉൾപ്പെടെ ഇപ്പോൾ നടപടികൾ നേരിടേണ്ടി വരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർഥികളുടെ വിസ റദ്ദാക്കുമെന്നാണ് വിവരം.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിനാൽ ശക്തമായ നടപടികൾ ഉണ്ടാവണമെന്നതിൽ ഉറച്ചു നിൽക്കുന്നതായി യു. എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോകൂട്ടിച്ചേർത്തു.