Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജ്വല്ലറി ഉടമയെ മാരകമായി പരുക്കേൽപിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; കുറ്റവാളികൾക്കായി തിരച്ചിൽ

ജ്വല്ലറി ഉടമയെ മാരകമായി പരുക്കേൽപിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; കുറ്റവാളികൾക്കായി തിരച്ചിൽ

പി. പി. ചെറിയാൻ

ബ്രൂക്‌ലിൻ (ന്യൂയോർക്ക്) : ബ്രൂക്‌ലിനിലുള്ള ജ്വല്ലറിയിൽ അതിക്രമിച്ചു കയറിയ രണ്ടു യുവാക്കൾ 100,000 ഡോളറിന്റെ ആഭരണം മോഷ്ടിക്കുകയും, 79  കാരനായ ഉടമയെ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തു. ജ്വല്ലറി ഉടമയുടെ മകൻ ഷോൺ കുറ്റവാളികളെ കണ്ടെത്താൻ സഹായമഭ്യർഥിച്ചു.
കഴിഞ്ഞ 25 വർഷമായി നടത്തി വന്നിരുന്ന റോക്സി ജ്വല്ലറിയിൽ കഴിഞ്ഞ വാരാന്ത്യമായിരുന്നു സംഭവം. മോഷണത്തിനു ശേഷം ക്രൂരമായി മർദിച്ച് പിതാവിനെ താഴെയുള്ള ഫ്ലോറിൽ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു മോഷ്ടാക്കൾ. മരിച്ചുവെന്നാണ് അവർ കരുതിയതെങ്കിലും ജീവൻ നഷ്ടപ്പെടാതെ പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതായി മകൻ പറഞ്ഞു. പിതാവിന്റെ ആരോഗ്യസ്ഥിതി അതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളുടെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

നിയമപാലകർ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും, ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷോൺ പറഞ്ഞു. ന്യൂയോർക്ക് മേയർ എറിക് ആഡംസ് പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments