ഷിക്കാഗോ : അമേരിക്കയിലെ കലാസാംസ്കാരിക സംഘടനയായ ആർട്ട് ലവേർസ് ഓഫ് അമേരിക്ക (അല) നടത്തുന്ന 75-ാം റിപ്പബ്ലിക്ക് ദിന ആഘോഷ പരിപാടികൾ ജനുവരി 28ന് വൈകുന്നേരം 8ന് (ന്യൂയോർക് ടൈം) വെർച്വൽ പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. അലയുടെ 2023-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന എ. എം. ആരിഫ് എം. പി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകും. അലയിലെ കലാകാരന്മാരും കലാകാരികളും, അല അക്കാദമിയും ചേർന്ന് കലാവിരുന്നൊരുക്കും. ഇമത്യാസ് ബീഗവും രാസ റസാഖും അവതരിപ്പിക്കുന്ന ‘രാസ ബീഗം പാടുന്നു’ എന്ന സംഗീത പരിപാടി സായാഹ്നത്തിന്റെ മാറ്റ് കൂട്ടും.
വെർച്വൽ പ്ലാറ്റ്ഫോമിൽ ആർട്ട് ലവേർസ് ഓഫ് അമേരിക്ക (അല) ഒരുക്കുന്ന ഈ പരിപാടികളിലേക്ക് എല്ലാ കലാസ്നേഹിതരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. അലയുടെ ഫേസ്ബുക് പേജിൽ ഈ പരിപാടികളുടെ ലൈവ്കാസ്റ്റും ഉണ്ടായിരിക്കുന്നതാണ്.