Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവോർസെസ്റ്ററിൽ 11 വയസ്സുള്ള പെൺകുട്ടിയും അമ്മയും കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ

വോർസെസ്റ്ററിൽ 11 വയസ്സുള്ള പെൺകുട്ടിയും അമ്മയും കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ

പി പി ചെറിയാൻ

വോർസെസ്റ്റർ(മസാച്യുസെറ്റ്സ്): ചൊവ്വാഴ്ച വോർസെസ്റ്ററിൽ വാഹനത്തിനുള്ളിൽ വെടിയേറ്റ് മരിച്ച അമ്മയെയും മകളെയും  തിരിച്ചറിഞ്ഞതായി അന്വേഷകർ ബുധനാഴ്ച അറിയിച്ചു. ചാസിറ്റി ന്യൂനെസും 11 വയസ്സുള്ള മകൾ സെല്ലയുമാണ് കൊല്ലപ്പെട്ടതെന്ന് ഒരു കുടുംബാംഗം തിരിച്ചറിഞ്ഞു.

ലിസ്ബൺ സ്ട്രീറ്റിലും എംഗിൾവുഡ് അവന്യൂവിലും ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം വെടിവയ്പ്പുണ്ടായതായി  ഉദ്യോഗസ്ഥർ പറഞ്ഞു. വോർസെസ്റ്റർ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രകാരം പാർക്ക് ചെയ്ത എസ്‌യുവിക്കുള്ളിൽ വെടിയേറ്റ രണ്ട് സ്ത്രീകളെ കണ്ടെത്തുകയായിരുന്നു

സെല്ല വോർസെസ്റ്റർ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്, സംഭവത്തെക്കുറിച്ച് സ്‌കൂൾ അധികൃതരും വീട്ടുകാരെ അറിയിച്ചു.

നൂനെസിനേയും മകളേയും കൊലപ്പെടുത്തിയ മാരകമായ ഇരട്ട വെടിവയ്പ്പുമായി ബന്ധപ്പെട്ട് 27 കാരനായ ഡെജൻ ബെൽനാവിസ് എന്ന പ്രതിയുടെ ഫോട്ടോ ബുധനാഴ്ച രാത്രി പോലീസ് പുറത്തുവിട്ടു.അന്വേഷണം തുടരുകയാണ്.

വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 274637 TIPWPD-ലേക്ക് സന്ദേശം അയക്കുകയോ worcesterma.gov/police വഴി ബന്ധപ്പെടുകയോ , വോർസെസ്റ്റർ പോലീസ് ഡിറ്റക്റ്റീവ് ബ്യൂറോയെ 508)-799-8651 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com