Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ഗ്രീൻ ആംസ്റ്റെഡിന്റെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി

ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ഗ്രീൻ ആംസ്റ്റെഡിന്റെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി

ഡാളസ്: 14 വർഷം മുമ്പ് വിവാഹ ബന്ധം വേർപിരിഞ്ഞ ഭാര്യയെയും 6 വയസ്സുള്ള വളർത്തുമകളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീൻ ആംസ്റ്റെഡിന്റെ വധശിക്ഷ ചൊവ്വാഴ്ച രാത്രി ടെക്സസ്സിൽ നടപ്പാക്കി. ടെക്‌സാസിലെ ഹണ്ട്‌സ്‌വില്ലിൽ മാരകമായ വിഷം സിരകളിലേക്ക് പ്രവഹിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കിയത് .
ഗ്രീൻ തിരഞ്ഞെടുത്ത ഒരു ബുദ്ധമത ആത്മീയ ഉപദേഷ്ടാവ്  ഡെത്ത് ചേംബർ ഗർണിയുടെ അരികിൽ നിന്നുകൊണ്ട് ഒരു ഹ്രസ്വ പ്രാർത്ഥന നടത്തി. അവസാന മൊഴിയുണ്ടോ എന്ന് വാർഡൻ ചോദിച്ചപ്പോൾ ഗ്രീൻ ക്ഷമാപണം നടത്തി.

“ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വരുത്തിയ എല്ലാ ദ്രോഹങ്ങൾക്കും  ക്ഷമ ചോദിക്കുന്നു,” ഗ്രീൻ പറഞ്ഞു, തന്റെ  ബന്ധുക്കളെ അടുത്ത് ജനാലയിലൂടെ വീക്ഷിച്ചു. “ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു, ഞങ്ങൾ ഒരു കുടുംബമായി ഒരുമിച്ച് ചിരിച്ചു, കരഞ്ഞു. ഞാൻ നിങ്ങളെ വേദനിപ്പിച്ചതിൽ  ക്ഷമിക്കണം. ”

സെഡേറ്റീവ് പെന്റോബാർബിറ്റലിന്റെ മാരകമായ ഡോസ് ആരംഭിച്ചപ്പോൾ, ഗ്രീൻ ജയിൽ അഡ്മിനിസ്ട്രേറ്റർമാർക്കും ചാപ്ലെയിൻമാർക്കും ടെക്സസിലെ കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലായ “പോളൺസ്കി യൂണിറ്റിലെ എല്ലാവർക്കും ” നന്ദി പറഞ്ഞു. തുടർന്ന് അദ്ദേഹം നിരവധി ശ്വാസങ്ങൾ എടുത്തു, അത് കൂർക്കംവലിയായി പരിണമിച്ചു. ഒമ്പത് കൂർക്കംവലിക്ക് ശേഷം എല്ലാ ചലനങ്ങളും നിലച്ചു. 33 മിനിറ്റുകൾക്ക് ശേഷം, 7:07 ന് മരണം സ്ഥിരീകരിച്ചു

2009ൽ 32 കാരിയായ ലോവെറ്റ ആംസ്റ്റെഡിനെയും ജാസ്‌മെൻ മോണ്ട്‌ഗോമറിയെയും കൊലപ്പെടുത്തിയ കേസിലാണ് 51 കാരനായ ഗാരി ഗ്രീൻ ശിക്ഷിക്കപ്പെട്ടത്.ഗ്രീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ’22-ൽ വധശിക്ഷയ്ക്ക് വിധിച്ചു.
തന്റെ മകളെയും  അവളുടെ അമ്മയെയും കൊലപ്പെടുത്തിയ പ്രതിയോട്  താൻ ക്ഷമിച്ചതായി പെൺകുട്ടിയുടെ  പിതാവ് റേ മോണ്ട്‌ഗോമറി പറഞ്ഞു . റേ മോണ്ട്‌ഗോമറി ജൂനിയറിന്റെ മകൾ ജാസ്‌മെൻ 2009 സെപ്‌റ്റംബർ 21-ന് ബാത്ത്‌ടബ്ബിൽ മുങ്ങിമരിക്കുമ്പോൾ അവൾക്ക് 6 വയസ്സായിരുന്നു.

ഡാലസിലെ ഓക്ക് ക്ലിഫ് ഏരിയയിലെ വീട്ടിൽ വച്ച് ഗ്രീൻ ആംസ്റ്റെഡ്  ലോവെറ്റയെ   രണ്ട് ഡസനിലധികം തവണ  കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ജാസ്‌മെന്റെ 9 വയസ്സുള്ള സഹോദരനും കുത്തേറ്റെങ്കിലും രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് പരിക്കില്ല.”ഗാരി ഗ്രീൻ  ലവേറ്റയുമായുള്ള വിവാഹം റദ്ദാക്കാൻ വിസമ്മതിക്കുകയും കുടുംബത്തിലെ  അഞ്ചുപേരെയും കൊല്ലാൻ ഒരു പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതകങ്ങൾക്ക് ശേഷം  അവിടെ നിന്നും രക്ഷപെട്ടു .തുടർന്ന്  സ്വയം മരുന്ന് അമിതമായി കഴിച്ചുആത്മഹത്യക്ക്  ശ്രമിച്ചു

“ഞാൻ ഗാരി ഗ്രീനിനോട് ക്ഷമിക്കുന്നു,” ഗാരി ഗ്രീനിനോട് ക്ഷമിക്കാതെ എനിക്ക് എങ്ങനെ ഒരു ക്രിസ്ത്യാനിയാകാനും ക്രിസ്ത്യൻ ജീവിതം നയിക്കാനും  കഴിയും ?”മോണ്ട്ഗോമറി പറഞ്ഞു.മറ്റൊരു സ്ത്രീക്കോ മറ്റേതെങ്കിലും കുടുംബത്തിനോ ഇത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഇതാണ് എന്റെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്ത.

റിപ്പോർട്ട്:പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments